Woman Missing | നേപാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി; മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മേയര്‍; അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പൊലീസ്

 


ADVERTISEMENT

പനജി: (KVARTHA) നേപാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലുണ്ടെന്നും 'ഓഷോ ധ്യാന കേന്ദ്ര'വുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നേപാള്‍ പത്രമായ ദി ഹിമാലയന്‍ ടൈംസ് റിപോര്‍ട് ചെയ്തു.

നേപാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയറായ ഗോപാല്‍ ഹമാല്‍, ആരതി ഹമാലിന്റെ പിതാവാണ്. ആരതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും ഗോവന്‍ പൊലീസ് അറിയിച്ചു.

Woman Missing | നേപാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി; മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മേയര്‍; അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പൊലീസ്

അതേസമയം, മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗോപാല്‍ ഹമാല്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ:

'ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയില്‍ താമസിക്കുന്നവര്‍ ആരതിയെ അന്വേഷിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മകളെ അന്വേഷിക്കാന്‍ ഇളയ മകള്‍ അര്‍സൂവും മരുമകനും ഗോവയിലേക്ക് പോകുന്നുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ ഈ നമ്പറുകളില്‍ അറിയിക്കണം. 9794096014 / 8273538132 / 9389607953'.- ഗോപാല്‍ പറഞ്ഞു.

Keywords: News, National, National-News, Police-News, Nepal Mayor, Daughter, Missing, Goa, Social Media, Help, Last Seen, Meditation Retreat, Vicinity of Ashvem Bridge, Osho Meditation, Nepal Mayor's daughter missing in Goa, last seen at meditation retreat.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia