Woman Missing | നേപാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി; മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മേയര്‍; അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് പൊലീസ്
Mar 27, 2024, 09:38 IST
പനജി: (KVARTHA) നേപാള്‍ സ്വദേശിനിയായ 36കാരിയെ ഗോവയില്‍ കാണാതായതായി പരാതി. തിങ്കളാഴ്ച രാത്രി 9.30ന് അശ്വേം പാലത്തിന് സമീപത്താണ് ആരതിയെ അവസാനമായി കണ്ടതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആരതി ഗോവയിലുണ്ടെന്നും 'ഓഷോ ധ്യാന കേന്ദ്ര'വുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും നേപാള്‍ പത്രമായ ദി ഹിമാലയന്‍ ടൈംസ് റിപോര്‍ട് ചെയ്തു.
നേപാളിലെ ധംഗധി സബ് മെട്രോപൊളിറ്റന്‍ സിറ്റി മേയറായ ഗോപാല്‍ ഹമാല്‍, ആരതി ഹമാലിന്റെ പിതാവാണ്. ആരതിയെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും ഗോവന്‍ പൊലീസ് അറിയിച്ചു.
അതേസമയം, മകളെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് ഗോപാല്‍ ഹമാല്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ:
'ആരതിയെ കാണാതായ വിവരം ഗോവയിലെ സുഹൃത്താണ് അറിയിച്ചത്. ഗോവയില്‍ താമസിക്കുന്നവര്‍ ആരതിയെ അന്വേഷിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. മകളെ അന്വേഷിക്കാന്‍ ഇളയ മകള്‍ അര്‍സൂവും മരുമകനും ഗോവയിലേക്ക് പോകുന്നുണ്ട്. എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ ഈ നമ്പറുകളില്‍ അറിയിക്കണം. 9794096014 / 8273538132 / 9389607953'.- ഗോപാല്‍ പറഞ്ഞു.
Keywords: News, National, National-News, Police-News, Nepal Mayor, Daughter, Missing, Goa, Social Media, Help, Last Seen, Meditation Retreat, Vicinity of Ashvem Bridge, Osho Meditation, Nepal Mayor's daughter missing in Goa, last seen at meditation retreat.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.