Indian currency | നേപ്പാളിൽ 100ന് മുകളിലുള്ള ഇന്ത്യൻ കറൻസികൾ ഉപയോഗിക്കാനാവില്ല; നിയമം കർശനമാക്കി; വെട്ടിലായി വിനോദ സഞ്ചാരികൾ അടക്കമുള്ളവർ

 


കാഠ്‌മണ്ഡു: (www.kvartha.com) നേപ്പാൾ വീണ്ടും ഇന്ത്യയെ സമ്മർദത്തിലാക്കി. രാജ്യത്ത് ഇന്ത്യൻ കറൻസി ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നത് ബുദ്ധിമുട്ടായി. നേപ്പാൾ സർക്കാർ 100ന് മുകളിൽ ഇന്ത്യൻ കറൻസികൾക്കുള്ള നിരോധനം കർശനമാക്കിയതായി ഹിന്ദുസ്ഥാൻ ലൈവ് റിപ്പോർട്ട് ചെയ്തു. ഇതോടെ നേപ്പാളിൽ ഷോപ്പിങ്ങിന് പോകുന്ന ഇന്ത്യൻ പൗരന്മാർ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. ഇന്ത്യന്‍ രൂപ അത് പോലെ ഉപയോഗിക്കാന്‍ കഴിയുന്ന രാജ്യമായിരുന്നു നേപ്പാള്‍.

വർഷങ്ങളായി ഇന്ത്യൻ കറൻസി ഉപയോഗിച്ച് നേപ്പാളിൽ പർച്ചേസ് നടത്തുന്നുണ്ടെന്ന് ആളുകൾ പറയുന്നു. എന്നാലിപ്പോൾ നേപ്പാളിലെ വിപണിയിൽ വ്യാപാരികൾ ഇന്ത്യൻ രൂപ സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. യഥാർഥത്തിൽ, 100ന് മുകളിലുള്ള ഇന്ത്യയുടെ കറൻസി നേപ്പാളിൽ നിരോധിച്ചിട്ടുണ്ട്. 2020-21 വർഷത്തിൽ ഇതു സംബന്ധിച്ച ഉത്തരവ് പാസാക്കിയിരുന്നു.

Indian currency | നേപ്പാളിൽ 100ന് മുകളിലുള്ള ഇന്ത്യൻ കറൻസികൾ ഉപയോഗിക്കാനാവില്ല; നിയമം കർശനമാക്കി; വെട്ടിലായി വിനോദ സഞ്ചാരികൾ അടക്കമുള്ളവർ

ഈ ബിൽ ഇപ്പോൾ കർശനമായി നടപ്പിലാക്കുകയാണെന്നാണ് വിവരം. ഇക്കാരണത്താൽ, നേപ്പാളി വ്യാപാരികൾ ഇന്ത്യൻ കറൻസി സ്വീകരിക്കാൻ വിസമ്മതിക്കുന്നു. ഇതിനു പിന്നിലെ രാഷ്ട്രീയ കാരണവും ചർച്ചയായിട്ടുണ്ട്. നേപ്പാളിലെ നിലവിലെ സർക്കാർ നേപ്പാളി കറൻസി മാത്രം വിപണിയിൽ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

പുതിയ നിയന്ത്രണങ്ങൾ കാരണം, ഇന്ത്യൻ വിനോദസഞ്ചാരികളും അതിർത്തി ബിസിനസുമായി ബന്ധപ്പെട്ട വ്യവസായികളും ഇന്ത്യയിൽ തൊഴിലിനായി എത്തുന്ന ലക്ഷക്കണക്കിന് നേപ്പാളി പൗരന്മാരും ബുദ്ധിമുട്ടിലാണ്. കഴിഞ്ഞ ആറ് മാസമായി നേപ്പാൾ വിപണിയിൽ ഇന്ത്യൻ കറൻസിയുടെ അവസ്ഥ ദുർബലമാണെന്ന് നേപ്പാളിലെ ഫാർ വെസ്റ്റ് യൂണിവേഴ്‌സിറ്റി ആസൂത്രണ വിഭാഗം മേധാവിയും സാമ്പത്തിക വിദഗ്ധനുമായ സുരേഷ് ഭണ്ഡാരി പറയുന്നു. നേപ്പാളിലെ ഭൂരിഭാഗം പൗരന്മാരും തൊഴിലിനായി ഇന്ത്യയെ ആശ്രയിക്കുന്നവരാണ്.

Keywords: News, National, Nepal, Report, Order, Politics, Government, Business, Job, University, Top-Headlines,  Nepal: Goods not available in Indian currency.
. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia