പരപുരുഷം ബന്ധം ആരോപിച്ചു ഭർത്താവ് യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മഴു കൊണ്ട് വയറ്റിൽ വെട്ടി; വേദന കൊണ്ട് നിലവിളിക്കുമ്പോഴും രക്ഷിക്കാൻ ശ്രമിക്കാതെ വീഡിയോ എടുത്ത് സമീപവാസികൾ
Jul 3, 2017, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിൻഡ് (ഹരിയാന) (www.kvartha.com 03.07.2017) പരപുരുഷം ബന്ധം ആരോപിച്ചു ഭർത്താവ് യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മഴു കൊണ്ട് വയറ്റിൽ വെട്ടി. എന്നാൽ ഭർത്താവിന്റെ വെട്ടേറ്റു യുവതി നിലവിളിക്കുമ്പോഴും രക്ഷിക്കാൻ ശ്രമിക്കാതെ മൊബൈലിൽ വീഡിയോ എടുത്ത് സമീപവാസികൾ മനുഷ്യത്വത്തിന് വില കൽപിച്ചില്ല. ബറേലി സ്വദേശി സഞ്ജുവാണ് ഭർത്താവ് നരേഷിന്റെ കുത്തേറ്റു സഹായത്തിനായി അലറിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന ജിൻഡ് ജില്ലയിൽ നടന്ന അക്രമത്തിൽ യുവതി ചികിത്സയിലാണ്.
ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച പ്രതി യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മരം മുറിക്കുന്ന മഴു ഉപയോഗിച്ച് വയറ്റിൽ വെട്ടുകയായിരുന്നു.
ജൂൺ 30 നാണ് കേസിനാസ്പദമായ സംഭവം. ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച പ്രതി യുവതിയുടെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം മരം മുറിക്കുന്ന മഴു ഉപയോഗിച്ച് വയറ്റിൽ വെട്ടുകയായിരുന്നു.
ഫോണിലൂടെ വിവരം ലഭിച്ചതിനെ തുടർന്ന് ഉടൻ തന്നെ ബൈക്കെടുത്ത് സംഭവ സ്ഥലത്തെത്തിയതായി സബ് ഇൻസ്‌പെക്ടർ രാം മെഹർ പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ സഞ്ജു ചോര വാർന്ന് നിലവിളിക്കുകയായിരുന്നുവെന്നും സമീപവാസികളെല്ലാം ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Summary: Another incident highlighting lack of empathy among people has been reported from Haryana’s Jind district, where a woman stabbed by her husband kept crying in pain, but no one came to lend her a helping hand

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.