NEET Result | നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 1-ാം റാങ്ക് 2 പേര്‍ ചേര്‍ന്ന് പങ്കിട്ടു, ആദ്യ 50 റാങ്കുകളില്‍ 40 പേര്‍ ആണ്‍കുട്ടികള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ തലത്തില്‍ മെഡികല്‍, മെഡികല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രാജ്യത്താകെ 20,87,449 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഒന്നാം റാങ്ക് രണ്ടു പേര്‍ ചേര്‍ന്ന് പങ്കിട്ടു. തമിഴ്‌നാട്, ആന്ധ്രാ സ്വദേശികള്‍ക്കാണ് ഒന്നാം റാങ്ക്. ആദ്യ 50 റാങ്കുകളില്‍ 40 പേരും ആണ്‍കുട്ടികളാണ്. കേരളത്തില്‍ ഒന്നാമതെത്തിയത് 23-ാം റാങ്ക് നേടിയ ആര്‍ എസ് ആര്യയാണ്. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരില്‍ 11.45 ലക്ഷം പേര്‍ യോഗ്യത നേടി.

NEET Result | നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 1-ാം റാങ്ക് 2 പേര്‍ ചേര്‍ന്ന് പങ്കിട്ടു, ആദ്യ 50 റാങ്കുകളില്‍ 40 പേര്‍ ആണ്‍കുട്ടികള്‍

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം www(dot)neet(dot)nta(dot)nic(dot)in എന്ന ഒഫിഷ്യല്‍ വെബ്സൈറ്റില്‍ ഫലം ലഭ്യമാകും. ഈ പരീക്ഷാഫലത്തിന് പുതിയ വ്യവസ്ഥകള്‍ ബാധകമല്ല. ഒരേ മാര്‍കു വന്നാല്‍ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്ന മുന്‍ഗണനാക്രമത്തില്‍ മാര്‍ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക. മൂന്നു വിഷയങ്ങളിലും ഒരേ മാര്‍കാണെങ്കില്‍ ഇതേ ക്രമത്തില്‍ ഓരോ വിഷയത്തിലും ശരിയുത്തരങ്ങളുടെ അനുപാതം കൂടുതലുള്ളയാള്‍ക്ക് ഉയര്‍ന്ന റാങ്ക് നല്‍കും.

നീറ്റ് യുജി പരീക്ഷാ നടത്തിപ്പ്, കൗണ്‍സലിങ്, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങളെല്ലാം ഇനിമുതല്‍ എന്‍എംസിക്കു കീഴിലെ യുജി മെഡികല്‍ എജ്യുകേഷന്‍ ബോര്‍ഡിന്റെ (UGMEB) നേതൃത്വത്തിലായിരിക്കും. ഈ വര്‍ഷം വരെ പരീക്ഷാ നടത്തിപ്പ് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് (NTA) ആയിരുന്നു.

Keywords:  NEET UG 2023 Result OUT, here's the result PDF link, New Delhi, Education, Website, Students, News, Rank, Boys, Examination, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia