NEET UG | നീറ്റ് പരീക്ഷ ഞായറാഴ്ച; വിദ്യാർഥികൾക്ക് നാഷനൽ ടെസ്റ്റിംഗ് ഏജൻസിയുടെ സുപ്രധാന നിർദേശങ്ങൾ; അറിയാം വിശദമായി
Jul 16, 2022, 17:07 IST
ന്യൂഡെൽഹി: (www.kvartha.com) മെഡികൽ പ്രവേശന പരീക്ഷ നീറ്റ് (NEET UG 2022) ഞായറാഴ്ച രാജ്യത്തെ 546 നഗരങ്ങളിൽ നടക്കും. ഉച്ചയ്ക്ക് രണ്ട് മുതൽ 5.20 വരെയാണ് പരീക്ഷ. പരീക്ഷാർഥികൾ അര മണിക്കൂർ മുമ്പ്, അതായത് ഉച്ചയ്ക്ക് 1.30 വരെ കേന്ദ്രങ്ങളിൽ പ്രവേശനം ലഭിക്കും. ഈ വർഷം 18 ലക്ഷത്തിലധികം വിദ്യാർഥികളാണ് നീറ്റിന് രജിസ്റ്റർ ചെയ്തത്. പരീക്ഷയിലൂടെ രാജ്യത്തെ മെഡികൽ കോളജുകളിൽ എംബിബിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്എംഎസ് തുടങ്ങി വിവിധ കോഴ്സുകളിൽ പ്രവേശനം നേടാനാകും.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പരീക്ഷയ്ക്ക് മുമ്പ് വിദ്യാർഥികൾക്ക് പരീക്ഷ സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നാല് പേജുള്ള അഡ്മിറ്റ് കാർഡിന്റെ രണ്ട് പകർപുകളെങ്കിലും കൊണ്ടുവരാൻ എൻടിഎ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്മിറ്റ് കാർഡിനൊപ്പം, ആധാർ കാർഡ്, പാൻ കാർഡ്, വോടർ ഐഡി കാർഡ് തുടങ്ങിയ നിങ്ങളുടെ യഥാർഥ ഐഡി പ്രൂഫും കൊണ്ടുവരിക.
നീറ്റ് അഡ്മിറ്റ് കാർഡ്
നാല് പേജുള്ള അഡ്മിറ്റ് കാർഡിൽ ഇക്കാര്യങ്ങളാണ് ഉള്ളത്.
പേജ് 1: പരീക്ഷാ കേന്ദ്ര വിശദാംശങ്ങളും സ്വയം പ്രഖ്യാപന ഫോമും.
പേജ് 2: പോസ്റ്റ്കാർഡ് സൈസ് ഫോടോ.
പേജ് 3: പ്രധാന നിർദേശങ്ങൾ.
പേജ് 4: കോവിഡ് സംബന്ധിച്ച നിർദേശങ്ങൾ
വിദ്യാർഥികൾ പേജ് ഒന്ന്, പേജ് രണ്ട് എന്നിവ പൂരിപ്പിച്ച് പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർക്ക് നൽകണമെന്ന് എൻടിഎ അറിയിച്ചു. അഡ്മിറ്റ് കാർഡിൽ പാസ്പോർട് സൈസ് കളർ ഫോടോയാണ് ഒട്ടിക്കേണ്ടത്. നിയുക്ത സ്ഥലത്ത് മാതാപിതാക്കളുടെ ഒപ്പ് ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. ഉച്ചയ്ക്ക് 1.30ന് ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ.
പരീക്ഷ പൂർത്തിയാകുമ്പോൾ ഒഎംആർ ഷീറ്റ് ഇൻവിജിലേറ്റർക്ക് കൈമാറണം. ടെസ്റ്റ് ബുക് ലെറ്റിന്റെയും ഒഎംആർ ഉത്തരക്കടലാസിന്റെയും ഒരു ഭാഗവും ഒരു കാരണവശാലും വേർതിരിക്കപ്പെടുന്നതല്ല. ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് നൽകാതെ സീറ്റ് വിട്ടുപോകരുത്.
ഇവ കൊണ്ടുപോകാം
1. സുതാര്യമായ വെള്ളത്തിന്റെ കുപ്പി കൊണ്ടുപോകാം.
2. 50 മിലി കുപ്പി ഹാൻഡ് സാനിറ്റൈസർ
3. പരീക്ഷ എഴുതാൻ നീല അല്ലെങ്കിൽ കറുപ്പ് ബോൾപോയിന്റ് പേന.
ഈ കാര്യങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നു
1. ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കില്ല. മൊബൈൽ ഫോൺ, ബ്ലൂടൂത്, മൈക്രോഫോൺ, കാൽകുലേറ്റർ, വാച് എന്നിവ അനുവദനീയമല്ല.
2. പരീക്ഷാ കേന്ദ്രത്തിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകാനും അനുവാദമില്ല.
3. പരീക്ഷാ ഹോളിൽ ആഭരണങ്ങൾ ധരിക്കാൻ അനുവദിക്കില്ല.
4. സ്ത്രീകൾക്ക് കുതികാൽ കുറഞ്ഞ ചെരിപ്പുകൾ ധരിക്കാം. ഷൂ ധരിക്കുന്നത് അനുവദനീയമല്ല.
5. സൺഗ്ലാസ്, വാച്, തൊപ്പി എന്നിവ ധരിക്കുന്നത് അനുവദിക്കില്ല.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ് സൈറ്റ് neet(dot)nta(dot)nic(dot)in സന്ദർശിക്കുക.
Keywords: NEET UG 2022: NTA issues advisory for students, National, Newdelhi, News, Top-Headlines, Latest-News, Examination, Students, Medical College, Website.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.