NEET-PG | നീറ്റ് പിജി പരീക്ഷയ്ക്ക് പകരം ഇനി 'നെക്സ്റ്റ്'; അടുത്ത വർഷം മുതൽ പുതിയ മാറ്റം; വിദേശത്ത് നിന്ന് ബിരുദം നേടിയവർക്കും ബാധകം
Nov 10, 2022, 10:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) മെഡികൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-പോസ്റ്റ് ഗ്രാജ്വേറ്റിന് (NEET-PG ) പകരം സംവിധാനം വരുന്നു. രാജ്യത്തുടനീളമുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായി 2023 ഡിസംബറിൽ നാഷണൽ എക്സിറ്റ് ടെസ്റ്റ് (NExT) ആരംഭിക്കാൻ ദേശീയ മെഡികൽ കമീഷൻ (NMC) കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സന്നദ്ധത അറിയിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപോർട് ചെയ്തു.
തീരുമാനമെടുത്താൽ, 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നീറ്റ്-പിജി അത്തരത്തിലുള്ള അവസാന പരീക്ഷയായിരിക്കാം. 2023 ഡിസംബറിൽ നെക്സ്റ്റ് നടത്തണമെന്ന് ദേശീയ മെഡികൽ കമീഷൻ തിങ്കളാഴ്ച ചേർന്ന ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2023 ഡിസംബറിൽ പരീക്ഷ നടത്തുകയാണെങ്കിൽ, 2019-2020 ബാചിലെ എംബിബിഎസ് വിദ്യാർഥികൾ പരീക്ഷ എഴുതേണ്ടിവരും. 2024-2025 ബാചിലെ ബിരുദാനന്തര മെഡികൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും പരീക്ഷയുടെ ഫലങ്ങൾ ഉപയോഗിക്കും.
2020ലാണ് നാഷണല്‍ മെഡികല്‍ കമീഷന്‍ നെക്സ്റ്റ് പരീക്ഷ എന്ന ആശയം മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം ഇതിന്റെ വിശകലന യോഗം കൂടുകയും ചെയ്തിരുന്നു. പഠനം പൂര്‍ത്തിയാക്കിയ വിദേശത്ത് നിന്നുള്ളവര്‍ക്കും ഈ പരീക്ഷ ബാധകമാണ്. അതുകൊണ്ട് തന്നെ വിദേശ മെഡികല്‍ വിദ്യാഭ്യാസം നേടിയവരും പരീക്ഷ എഴുതേണ്ടി വരും.

Keywords: NEET-PG next year could be the last, to be replaced with NExT, National,New Delhi,News,Top-Headlines,Latest-News,Examination.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.