NEET | നീറ്റ്: ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന് ആരോപിക്കപ്പെട്ട വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് ദേശീയമാധ്യമങ്ങള്‍; മുന്‍കൂട്ടി ലഭിച്ചിട്ടും സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സിക്കന്ദര്‍ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തില്‍പ്പെടുന്നവര്‍
ഇതിലൊരാള്‍ക്ക് 720ല്‍ 300 മാര്‍ക്ക് ലഭിച്ചു
ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാര്‍ക് വളരെ കുറവ്
പട് ന: (KVARTHA) നീറ്റ് യുജി, യുജിസി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ ചോദ്യക്കടലാസ് ചോര്‍ത്തിയെന്ന് ആരോപിക്കപ്പെട്ട നാല് വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡുകള്‍ പുറത്തുവിട്ട് ദേശീയമാധ്യമങ്ങള്‍. പരീക്ഷയ്ക്ക് മുമ്പ് ചോദ്യപേപര്‍ ചോര്‍ത്തിയെന്ന സംഭവത്തില്‍ അറസ്റ്റിലായ ബിഹാറില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ മാര്‍കാണ് പുറത്തുവിട്ടത്.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) പുറത്തുവിട്ട സ്‌കോര്‍ കാര്‍ഡനുസരിച്ച് 720ല്‍ 185 മാര്‍കാണ് അനുരാഗ് യാദവ് നേടിയത്. അതായത് 54.84 പെര്‍സെന്റൈല്‍. അതേസമയം, വ്യക്തിഗത വിഷയങ്ങളിലെ മാര്‍ക് പരിശോധിക്കുമ്പോള്‍ ഫിസിക്സില്‍ 85.8 പെര്‍സെന്റൈലും ബയോളജിയില്‍ 51 പെര്‍സെന്റൈലും നേടിയ അനുരാഗിന് കെമിസ്ട്രിക് അഞ്ച് പെര്‍സെന്റൈലുമാണ് മാര്‍ക് ലഭിച്ചിട്ടുള്ളത്.
പരീക്ഷയുടെ തലേദിവസം രാത്രി ചോദ്യക്കടലാസ് ലഭിച്ചതായി അറസ്റ്റിലായ അനുരാഗ് യാദവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കിയിരുന്നു. തലേദിവസം ചോദ്യപേപര്‍ കിട്ടിയിട്ടും കെമിസ്ട്രി പരീക്ഷയുടെ ഉത്തരങ്ങള്‍ മനഃപാഠമാക്കാന്‍ അനുരാഗിന് കഴിഞ്ഞില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് വിഷയങ്ങളിലും വേണ്ടത്ര സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല.
അനുരാഗിന്റെ ഓള്‍ ഇന്‍ഡ്യ റാങ്ക് 10, 51,525 ആണ്. ഒബിസി വിഭാഗത്തിന്റെ സംവരണത്തില്‍ റാങ്ക് 4,67,824 ആണ്.
ബന്ധുവായ സിക്കന്ദര്‍ യാദവേന്ദു വഴിയാണ് ചോദ്യക്കടലാസ് ലഭിച്ചതെന്നും അനുരാഗ് യാദവ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത അമിത് ആനന്ദ്, നിതീഷ് കുമാര്‍ എന്നിവര്‍ 30-32 ലക്ഷം രൂപയ്ക്കാണ് സിക്കന്ദറില്‍നിന്ന് ചോദ്യപേപര്‍ വാങ്ങിയതെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.
സിക്കന്ദര്‍ സഹായിച്ച മൂന്നുപേരും ഒബിസി വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇതിലൊരാള്‍ക്ക് 720ല്‍ 300 മാര്‍ക്ക് ലഭിച്ചു. അതായത് 73.37 പെര്‍സെന്റൈല്‍. എന്നാല്‍ ഇവരുടെ വ്യക്തിഗത വിഷയങ്ങളിലെ മാര്‍ക് വളരെ കുറവാണ്. ഒരാള്‍ക്ക് ബയോളജിയില്‍ 87.8 പെര്‍സെന്റൈല്‍ നേടാനായപ്പോള്‍ ഫിസിക്‌സിന് 15.5 പെര്‍സെന്റൈലും കെമിസ്ട്രിക്ക് 15.3 പെര്‍സെന്റൈലും മാത്രമാണ് നേടാനായത്.