ജാമിഅ മില്ലിയ്യ സംഘര്‍ഷത്തില്‍ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥി നീതി തേടി ഡെല്‍ഹി കോടതിയില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യം
Jan 31, 2020, 17:12 IST
ജാമിയ അക്രമത്തിനിടെയാണ് മിന്ഹാജുദ്ദിന് കാഴ്ച നഷ്ടപ്പെട്ടത്. ഇതിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്യണം. ചികിത്സാ ചെലവ് വഹിക്കാനും യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥിരമായ ജോലി നല്‍കാനും കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ ഡല്‍ഹിയിലെ ജാമിഅ മേഖലയില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.
മിന്ഹാജുദ്ദീന് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അന്നത്തെ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.