വംശനാശഭീഷണി നേരിടുന്ന 100 ഓളം കഴുകന്മാര്‍ ചത്ത നിലയില്‍; നിരവധിയെണ്ണം ഗുരുതരാവസ്ഥയില്‍, വീഡിയോ
Mar 18, 2022, 13:34 IST
ദിസ്പൂര്‍: (www.kvartha.com 18.03.2022) വംശനാശഭീഷണി നേരിടുന്ന 100 ഓളം കഴുകന്മാര്‍ ചത്ത നിലയില്‍ കണ്ടെത്തി. അസമിലെ കാംരൂപ് ജില്ലയില്‍ മിലന്‍പൂരിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് പാടത്ത് കഴുകന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. നിരവധിയെണ്ണം ഗുരുതരാവസ്ഥയില്‍ വീണുകിടക്കുകയാണ്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെ പുറത്തുവന്നു.
വിഷം കലര്‍ന്ന മാംസം ഭക്ഷിച്ചതാണ് മരണ കാരണമെന്ന് വനപാലകര്‍ സംശയിക്കുന്നു. പക്ഷികള്‍ ആടിന്റെ ജഡം കഴിച്ചതായി റിപോര്‍ടുണ്ട്. കഴുകന്മാരുടെ ശവശരീരങ്ങള്‍ക്ക് സമീപം ആടിന്റെ അസ്ഥികള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം മാത്രമേ മരണ കാരണം എന്താണെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ.
നേരത്തെയും ഇത്തരം സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും പക്ഷികള്‍ മരിക്കുന്നത് ആദ്യമാണെന്നും കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) പറഞ്ഞു.
'സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. നാട്ടുകാരെ ബോധവത്കരിക്കാന്‍ കൂടുതല്‍ ശ്രമം ആവശ്യമാണ്. ഇത്തരം പ്രവണത അവസാനിപ്പിക്കും ജഡത്തില്‍ വിഷം കലര്‍ത്തിയ ആളെ ഉടന്‍ കണ്ടെത്തും'- ഡിഎഫ്ഒ കൂട്ടിച്ചേര്‍ത്തു.
Keywords: News, National, India, Assam, Bird, Death, Food, Nearly 100 Endangered Vultures Found Dead, Many Others Critical In AssamAbout 100 vultures have been found dead and many critical at Milanpur, Chaiygaon.
— Assam Forest Department (@assamforest) March 17, 2022
The doctors and field staffs are trying their best to treat the critical ones pic.twitter.com/WUUJa1G1nx
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.