MNF | അവിശ്വാസ പ്രമേയം: എൻഡിഎയുടെ സഖ്യകക്ഷി എതിരാളിയായി! പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും
Aug 10, 2023, 15:56 IST
ന്യൂഡെൽഹി: (www.kvartha.com) മിസോറാമിലെ നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിന്റെ (NEDA) സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (MNF) കേന്ദ്രത്തിലെ മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. ലോക്സഭാ എംപി സി ലാൽസംഗയാണ് ഇക്കാര്യം അറിയിച്ചത്. ലോക്സഭയില്‍ ഒരു എംപി മാത്രമാണ് എംഎൻഎഫിന് ഉള്ളത്. നിലവിൽ മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ട്. കഴിഞ്ഞ മാസം നടന്ന എൻഡിഎ യോഗവും എംഎൻഎഫ് ബഹിഷ്കരിച്ചിരുന്നു.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്നും അയൽസംസ്ഥാനമായ മണിപ്പൂരിലെ വംശീയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണെന്നും ലാൽസംഗ കുറ്റപ്പെടുത്തി.
കോൺഗ്രസിനെ പിന്തുണയ്ക്കുന്നതിനാലോ ബിജെപിക്കെതിരെ പോകാൻ ആഗ്രഹിക്കുന്നതിനാലോ അല്ല. പകരം, മണിപ്പൂരിൽ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന്റെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സർക്കാരിനെ, പ്രത്യേകിച്ച് സംസ്ഥാന സർക്കാരിനെ, പ്രതിഷേധം രേഖപ്പെടുത്താണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: News, National, New Delhi, MNF, NDA, Mizoram, No-confidence Motion, Parliament, NDA Partner MNF of Mizoram to Back Opposition's No-confidence Motion in Parliament.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.