KPA | മണിപ്പൂരിലെ ബിജെപി സര്‍കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപിള്‍സ് അലയന്‍സ്
Aug 6, 2023, 21:36 IST
ഇംഫാല്‍: (www.kvartha.com) മണിപ്പൂരിലെ ബിജെപി സര്‍കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപിള്‍സ് അലയന്‍സ് (KPA). മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇവര്‍ മുന്നണി വിട്ടത്. കെപിഎ പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല. രണ്ട് എംഎല്‍എമാരാണ് കെപിഎക്ക് ഉള്ളത്.
എന്‍ഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്റ് ടോങ് മാങ് ഹോകിപ് ഗവര്‍ണര്‍ക്ക് കത്തയച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. പിടിഐ ആണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ റിപോര്‍ട് ചെയ്തത്.
'നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂര്‍ സര്‍കാരിനുള്ള കെപിഎയുടെ പിന്തുണ ഇതിനാല്‍ പിന്‍വലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം' -എന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.

Keywords: NDA partner KPA withdraws support from Biren Singh govt in Manipur: Report, Manipur, News, Politics, Report, Media, Governor, Letter, NDA Partner KPA Withdraws Support From Biren Singh Govt , MLA, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.