ജസ്വന്ത് സിംഗ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

 


ADVERTISEMENT

ജസ്വന്ത് സിംഗ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി:  ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ജസ്വന്ത് സിങ് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാകും. സ്ഥാനാര്‍ഥിയാകാനില്ലെന്ന് എന്‍.ഡി.എ കണ്‍വീനര്‍ ശരദ് യാദവ് വ്യക്തമാക്കിയതോടെയാണ് ജസ്വന്ത് സിങ്ങിന് നറുക്ക് വീണത്. 

ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍.ഡി.എനേതൃയോഗത്തിലാണ് തീരുമാനം. അതേസമയം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഹമീദ് അന്‍സാരിയെ പിന്തുണയ്ക്കാന്‍ സിപിഐ(എം) തീരുമാനിച്ചു. പിന്തുണക്കാര്യത്തില്‍ ഇടതുപക്ഷത്ത് ഭിന്നത തുടരുന്നു. ഫോര്‍വേര്‍ഡ് ബ്ലോക്ക് അന്‍സാരിയെ പിന്തുണച്ചേക്കും.

 എന്നാല്‍ ആര്‍ എസ് പിയും സിപിഐയും ഇതുവരെ തീരുമാമെടുത്തിട്ടില്ല. രാഷ്ട്രപതി സ്ഥാര്‍ത്ഥിത്വത്തില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണച്ച ശിവസേനയും ജെ ഡി യുവും ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്‍ ഡി എ നിലപാടിനെ പിന്തണയ്ക്കും.

Keywords: Jaswant singh, NDA, vice-presidential candidate, New Delhi 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia