NCW | മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമിഷന്‍; നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്ന് അധ്യക്ഷ രേഖ ശര്‍മ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മണിപ്പൂരില്‍ രണ്ടു സ്ത്രീകളെ ജനക്കൂട്ടം നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമിഷന്‍. വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മണിപ്പൂര്‍ ഡിജിപിയോട് ആവശ്യപ്പെട്ടതായും ദേശീയ വനിത കമിഷന്‍ ട്വീറ്റ് ചെയ്തു.

സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ വൈകുന്നേരത്തോടെ പിടിയിലാവുമെന്ന് പ്രതീക്ഷിക്കുന്നു. നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്നും വനിത കമിഷന്‍ അധ്യക്ഷ രേഖ ശര്‍മ ട്വിറ്ററിലൂടെ വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കവേ വനിത കമിഷന്‍ ട്വിറ്ററിനും നോടിസ് നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കിക്കൊണ്ടുള്ള റിപോര്‍ട് ജൂലൈ 28നുള്ളില്‍ സംസ്ഥാന സര്‍കാരും കേന്ദ്ര സര്‍കാരും നല്‍കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കോടതിയെ അറിയിക്കാനും നടപടിയെടുക്കാനുമാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സര്‍കാരിനോട് ആവശ്യപ്പെട്ടത്.

മണിപ്പൂരിലെ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും സംഭവം രാജ്യത്തിന് നാണക്കേടാണെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്. മേയ് നാലിനാണ് അതിക്രമം നടന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി വലിയ രോഷമാണ് ഉയര്‍ന്നത്. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ കാന്‍ഗ് പോക്പി ജില്ലയിലാണ് സംഭവം നടന്നത്. നഗ്‌നരായ രണ്ടു സ്ത്രീകളെ ജനക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്ക് നടത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. മെയ്‌തെയ് വിഭാഗക്കാരാണ് അക്രമം നടത്തിയതെന്ന് ഐടിഎല്‍എഫ് ആരോപിച്ചു.

Aster mims 04/11/2022
NCW | മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമിഷന്‍; നിന്ദ്യമായ പ്രവൃത്തി ചെയ്ത എല്ലാവരും ശിക്ഷ നേരിടേണ്ടി വരുമെന്ന് അധ്യക്ഷ രേഖ ശര്‍മ

അതിനിടെ ജനക്കൂട്ടത്തില്‍ പൊലീസ് തങ്ങളെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇരകളായ സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു. ദേശീയ മാധ്യമത്തോടാണ് യുവതിയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ ഗ്രാമത്തെ ആക്രമിച്ച ജനക്കൂട്ടത്തിനൊപ്പം പൊലീസ് ഉണ്ടായിരുന്നുവെന്നാണു യുവതിയുടെ വെളിപ്പെടുത്തല്‍. 'ഗ്രാമത്തില്‍ നിന്നു ഞങ്ങളെ ദൂരേക്ക് കൊണ്ടുപോയ പൊലീസ് റോഡിലെ ജനക്കൂട്ടത്തില്‍ ഉപേക്ഷിച്ചു. പൊലീസാണ് ഞങ്ങളെ ജനക്കൂട്ടത്തിന്റെ കയ്യിലേല്‍പ്പിച്ചത്' - എന്ന് യുവതി വിശദീകരിച്ചു.

Keywords:  NCW takes Suo Motu Cognisance of women being paraded in Manipur, demands prompt action, New Delhi, News, NCW takes Suo Motu Cognisance, Demands Prompt Action, Women Being Paraded, Crime, Criminal Case, Twitter, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia