Supriya Sule | 15 ദിവസത്തിനുള്ളില്‍ ഡെല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രിയ സുലെ; അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരത് പവാര്‍; ഇത്തരം ചര്‍ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും വിലയിരുത്തല്‍

 


മുംബൈ: (www.kvartha.com) അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ചര്‍ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും അജിത് പവാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണെന്നും ശരദ് പവാര്‍ വ്യക്തമാക്കി. 

അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമതനീക്കം നടക്കുന്നുവെന്നും നിരവധി എംഎല്‍എമാരുടെ പിന്തുണ അജിതിനുണ്ടെന്നുമുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ശരത് പവാര്‍ അതെല്ലാം നിഷേധിക്കുന്നത്.

പാര്‍ടിയില്‍ ആരും എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും പവാര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് 53 എംഎല്‍എമാരാണുള്ളത്. അയോഗ്യത ഒഴിവാക്കാന്‍ അജിത് പവാറിന് മുന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി വേണം. അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ ഏറെ ചര്‍ചയായിരിക്കുന്നത്. 15 ദിവസത്തിനുള്ളില്‍ ഡെല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് സുപ്രിയ പറഞ്ഞത്.

മഹാവികാസ് അഘാഡി പുനെയില്‍ സംഘടിപ്പിക്കുന്ന വിജയാമൃത് റാലിയില്‍നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍ന്നേക്കുമെന്ന അഭ്യൂഹം പടര്‍ന്നത്. 15 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു ചേക്കേറുമെന്നാണ് അഭ്യൂഹം. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ശിവസേനയില്‍ വിമതനീക്കം നടത്തിയ 16 എംഎല്‍എമാരെ സുപ്രീംകോടതി അയോഗ്യരാക്കുന്ന സാഹചര്യമുണ്ടായാല്‍ അജിതിനെയും എംഎല്‍എമാരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും റിപോര്‍ടുകളുണ്ട്.

Supriya Sule | 15 ദിവസത്തിനുള്ളില്‍ ഡെല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്ന് സുപ്രിയ സുലെ; അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ശരത് പവാര്‍; ഇത്തരം ചര്‍ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും വിലയിരുത്തല്‍

എന്‍സിപി ഒരിക്കലും ബിജെപിക്കൊപ്പം ചേരില്ലെന്നും എന്നാല്‍ ചില എംഎല്‍എമാര്‍ സമ്മര്‍ദത്തിലാണെന്നും ശരദ് പവാര്‍ തന്നോടു പറഞ്ഞതായി ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞിരുന്നു. അതേസമയം ശരദ് പവാറും മരുമകനായ അജിത് പവാറും തമ്മിലുള്ള അധികാരതര്‍ക്കം അതിന്റെ പാരമ്യത്തിലാണെന്ന റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്. ബിജെപിക്കൊപ്പം പോകാനാണ് അജിത്തിന് താല്‍പര്യം. ഇക്കാര്യം ശരദ് പവാറിനെ അറിയിച്ചുവെന്നുള്ള അഭ്യൂഹവും ഉയരുന്നുണ്ട്.

2019ല്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ വീണു. അന്നും വിമത എംഎല്‍എമാരുടെ പിന്തുണ അജിത്തിനുണ്ടെന്ന അവകാശവാദം ഉന്നയിച്ചെങ്കിലും നീക്കം വിജയം കണ്ടില്ല.

Keywords:  NCP's Supriya Sule's '2 Explosions' Remark Amid Talk Over Cousin Ajit Pawar, Mumbai, News, Politics, Trending, Controversy, Sharad-Pawar, Ajith-Pawar, Supriya-Sule, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia