'ഇത് സംസ്ഥാനത്തിന്റെ മാത്രമല്ല രാഷ്ട്രത്തിന്റെ വരെ വികാരം വൃണപ്പെടുത്തുന്ന ഒന്ന്': മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെ എതിര്‍ത്ത് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്
Aug 3, 2021, 16:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 03.08.2021) മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് അദാനിയുടെ പേര് നല്‍കുന്നതിനെ എതിര്‍ത്ത് മഹാരാഷ്ട്ര മന്ത്രിയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (എന്‍ സി പി) നേതാവുമായ നവാബ് മാലിക്. ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ നവാബ് മാലിക് രംഗത്തെത്തി.
'എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയാണ് വിമാനത്താവളത്തിന് ശിവജിയുടെ പേര് നല്‍കിയത്. ജി വി കെയാണ് വിമാനത്താവളം നടത്തിപ്പോന്നിരുന്നത്. ജി വി കെയുടെ ഓഹരികള്‍ അദാനി ഗ്രൂപ് ഏറ്റെടുത്തതോടെ അവര്‍ വിമാനത്താവളത്തിന്റെ സഹ ഉടമകളായി. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ സാധിക്കില്ല. നേരത്തെ ജി വി കെ ഇങ്ങനെയൊന്നും ചെയ്തിരുന്നില്ല'-നവാബ് മാലിക് പറഞ്ഞു.'
ഈ നീക്കം മഹാരാഷ്ട്രയുടെ മാത്രമല്ല രാഷ്ട്രത്തിന്റെ വരെ വികാരം വൃണപ്പെടുത്തുന്ന ഒന്നാണ്. എയര്‍പോര്‍ട് അതോറിറ്റിയുടെ വി ഐ പി ഗേറ്റിന് അദാനിയുടെ പേര് നല്‍കിയതും അംഗീകരിക്കാന്‍ സാധിക്കില്ല. അത് ആളുകളുടെ വികാരത്തെ മുറിവേല്‍പിക്കും. അതോടെ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി അവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ വിമാനത്താവളത്തിന്റെ പേര് അദാനി വിമാനത്താവളം എന്നാക്കി മാറ്റിയ ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഛത്രപതി ശിവജി വിമാനത്താവളത്തിന്റെ മുമ്പില്‍ 'അദാനി വിമാനത്താവളം' എന്നെഴുതിയ ബോര്‍ഡാണ് തിങ്കളാഴ്ച ശിവസേന പ്രവര്‍ത്തകര്‍ നശിപ്പിച്ചത്.
എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ വിമാനത്താവളത്തിന്റെയോ
ടെര്‍മിനലുകളുടെയോ പേര് മാറ്റാന്‍ നീക്കമില്ലെന്ന് അദാനി ഗ്രൂപ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ടെര്‍മിനലുകളുടെയോ പേര് മാറ്റാന്‍ നീക്കമില്ലെന്ന് അദാനി ഗ്രൂപ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

