CBSE | സിബിഎസ്ഇയിൽ പുതിയ സിലബസ്! ഈ ക്ലാസുകളുടെ പാഠപുസ്തകങ്ങൾ മാറ്റി
Mar 24, 2024, 13:22 IST
ന്യൂഡെൽഹി: (KVARTHA) നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) 2024-25 അധ്യയന വർഷത്തേക്കുള്ള മൂന്ന് മുതൽ ആറ് വരെ ക്ലാസുകൾക്കുള്ള പുതിയ സിലബസും പാഠപുസ്തകങ്ങളും ഏപ്രിൽ ഒന്ന് മുതൽ പുറത്തിറക്കും. മറ്റ് ക്ലാസുകളിലെ സിലബസിനും പാഠപുസ്തകത്തിനും മാറ്റമുണ്ടാകില്ല. സിബിഎസ്ഇ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറാക്കി വരികയാണെന്നും ഉടൻ പുറത്തിറക്കുമെന്നും എൻസിഇആർടി അറിയിച്ചതായി സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് അയച്ച കത്തിൽ പറഞ്ഞു. ഈ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും മൂന്ന് മുതൽ ആറ് വരെ ക്ലാസുകളിലേക്ക് സ്വീകരിക്കാൻ സ്കൂളുകളോട് നിർദേശിച്ചിട്ടുണ്ട്.
2023 ലെ പുതിയ വിദ്യാഭ്യാസ സമ്പ്രദായവും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടും അനുസരിച്ചാണ് സിലബസ് പരിഷ്കരണം. എൻസിഇആർടിയിൽ നിന്ന് ലഭിച്ച ശേഷം സിലബസ് എല്ലാ സ്‌കൂളുകളിലേക്കും ഓൺലൈനായി അയയ്‌ക്കുമെന്നും കത്തിൽ പറയുന്നു. 18 വർഷത്തിന് ശേഷം ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) പരിഷ്കരിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ വർഷം മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു. 1975, 1988, 2000, 2005 എന്നീ വർഷങ്ങളിൽ എൻസിഎഫ് ഇതിനകം നാല് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.

Keywords: NCERT, Syllabus, CBSE, Education, News, News-Malayalam-News, National, National-News, NCERT to release new syllabus for CBSE Class 3, 6 soon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.