Election Result | കാർഗിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം തൂത്തുവാരി; ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 2 സീറ്റുകൾ മാത്രം
Oct 9, 2023, 10:39 IST
ലഡാക്ക്: (KVARTHA) കാർഗിലിൽ നടന്ന ലഡാക്ക് ഓട്ടോണമസ് ഹിൽ കൗൺസിൽ (LDHC) തിരഞ്ഞെടുപ്പിൽ കോൺഗ്രസ് - നാഷണൽ കോൺഫറൻസ് (NC) സഖ്യം 26ൽ 22 സീറ്റും നേടി ബിജെപിയെ പരാജയപ്പെടുത്തി. ബിജെപിക്ക് രണ്ട് സീറ്റാണ് ലഭിച്ചത്. 2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ലഡാക്ക് കേന്ദ്ര ഭരണ പ്രദേശമായി മാറുകയും ചെയ്തതിന് ശേഷം കാർഗിലിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
നാഷണൽ കോൺഫറൻസും കോൺഗ്രസും പ്രതിപക്ഷ മുന്നണിയായ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണ്. ഈ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് 12 സീറ്റും കോൺഗ്രസിന് 10 സീറ്റും ലഭിച്ചു. രണ്ട് സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കി ജമ്മു കശ്മീർ സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചുവെന്ന വിഷയം ചൂണ്ടിക്കാട്ടിയാണ് നാഷണൽ കോൺഫറൻസ് പ്രചാരണം നടത്തിയത്. കേന്ദ്രസർക്കാരിന്റെ തീരുമാനത്തിലെ അതൃപ്തി ഈ തിരഞ്ഞെടുപ്പിലൂടെ അറിയിക്കണമെന്ന് നാഷണൽ കോൺഫറൻസ് ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. അതേസമയം, 2019 ന് ശേഷം പ്രദേശത്ത് നടത്തിയ വികസന പ്രവർത്തനങ്ങളിലാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജനങ്ങളുടെ സമ്മതമില്ലാതെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ രീതിയിൽ ജമ്മു കശ്മീരിനെയും ലഡാക്കിനെയും വിഭജിച്ച എല്ലാ ശക്തികൾക്കും പാർട്ടികൾക്കുമുള്ള സന്ദേശമാണ് ഈ ഫലമെന്ന് വിജയത്തിന് ശേഷം നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല പറഞ്ഞു.
Keywords: News, National, Ladakh, National Conference, Congress, Kargil, Politics, NC-Congress alliance sweeps Kargil election with 22 of 26 seats; BJP wins two.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.