SWISS-TOWER 24/07/2023

Navratri | എന്താണ് നവരാത്രി? അർഥവും ഐതിഹ്യവും പ്രാധാന്യവും അറിയാം

 


ന്യൂഡെൽഹി: (KVARTHA) രാജ്യത്തുടനീളം ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ ആഘോഷങ്ങളിലൊന്നാണ് നവരാത്രി. രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ നവരാത്രി ഒന്‍പത് പകലും രാത്രിയും നടക്കുന്ന ഉത്സവമാണ്. വീടുകൾ പുതിയ വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും, തെരുവുകൾ അലങ്കരിക്കുകയും, ദേവിയെ ആരാധിക്കാൻ ഭക്തർ ഉപവസിക്കുകയും ചെയ്യുന്ന സമയമാണ് ഇത്.

നവരാത്രിയിൽ ആദ്യ മൂന്ന് ദിവസം പാർവതിയെയും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയെയും ആരാധിക്കുന്നു.
അവസാന മൂന്ന് ദിവസം സരസ്വതിയാണ് പൂജിക്കുന്നത്. കേരളത്തിൽ നവരാത്രി ആയുധപൂജയുടെയും വിദ്യാരംഭത്തിന്റെയും സമയമാണ്. കന്നിമാസത്തെ ശുക്ലപക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള രാത്രികാലങ്ങളിലാണ് നവരാത്രി ആഘോഷം.

Navratri | എന്താണ് നവരാത്രി? അർഥവും ഐതിഹ്യവും പ്രാധാന്യവും അറിയാം

നവരാത്രിയുടെ അർഥം

ജ്യോതിഷ പ്രകാരം, നവരാത്രിയുടെ അക്ഷരാർഥം നവ + രാത്രി എന്നാണ്, അതായത് നവ് എന്നാൽ ഒമ്പത്, രാത്രി എന്നാൽ രാത്രികൾ എന്നാണ്. ഒമ്പത് രാത്രികൾ എന്ന് ചുരുക്കാർഥം. ആഘോഷത്തിന്റെ ഒമ്പത് നാളുകളിലായി ദുർഗാദേവിയുടെ ഒമ്പത് വ്യത്യസ്ത രൂപങ്ങളെ ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഘണ്ട, കൂഷ്മാണ്ഡ, സ്‌കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിധാത്രി എന്നിവയാണ് ദേവിയുടെ ഒമ്പത് രൂപങ്ങൾ.

ഐതിഹ്യം

മഹിഷാസുരനെ വധിക്കാൻ പാർവതി, സരസ്വതി, ലക്ഷ്മി എന്നീ ദേവതകൾ ചേർന്നു ദുർഗാദേവിയായി രൂപം പൂണ്ട് ഒമ്പത് ദിവസം വ്രതം അനുഷ്ഠിച്ച് ആയുധപൂജയിലൂടെ ശക്തിയാർജിച്ചെന്നാണ് നവരാത്രിയുടെ ഐതിഹ്യങ്ങളിൽ പ്രധാനം. ദുർഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ചതിന്റെ പേരിലാണ് വിജയദശമി ആഘോഷിക്കുന്നത്.

ഹിന്ദു ഇതിഹാസമായ രാമായണമനുസരിച്ച്, ലങ്കയിലെ രാക്ഷസരാജാവിന്റെ കൈകളിൽ നിന്ന് തന്റെ ഭാര്യ സീതയെ തിരികെ കൊണ്ടുവരാൻ രാവണൻ രാജാവിനെതിരെ യുദ്ധം ചെയ്യുന്നതിനുമുമ്പ് വർഷത്തിലെ ഈ സമയത്ത് ശ്രീരാമൻ പാർവതി ദേവിയെ ആരാധിച്ചിരുന്നു. അന്നുമുതൽ, നവരാത്രി ആഘോഷിക്കുന്നുവെന്നും പറയുന്നു.

പ്രാധാന്യം

ഈ ഉത്സവത്തിന് വളരെയധികം ആത്മീയ പ്രാധാന്യമുണ്ട്. കുടുംബത്തിനും ഭർത്താവിനും വേണ്ടി പ്രാർത്ഥിക്കാൻ സ്ത്രീകൾ ഉപവസിക്കുന്നു. ചിലർ വ്രതം ആചരിക്കുമ്പോൾ മറ്റു ചിലർ ഉത്സവകാലത്ത് സസ്യാഹാരം പിന്തുടരുന്നു. ഈ വർഷം, നവരാത്രി ഒക്ടോബർ 15 മുതൽ ആരംഭിച്ച് ഒക്ടോബർ 24ന് അവസാനിക്കും.

Keywords: News, National, New Delhi, Navratri, History, Hindu Festival, Malayalam News, Rituals, Navratri: Know the history, significance and celebrations.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia