കശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍; നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി രാജിവച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 27.08.2021) കശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി ഉപദേശക സ്ഥാനം രാജിവച്ചു. വിവാദ പ്രസ്താവന നടത്തിയ സിദ്ദുവിന്റെ ഉപദേശകരെ മാറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജി.

ഇന്‍ഡ്യയും പാകിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടക്കി വച്ചിരിക്കുകയാണെന്നായിരുന്നു മല്‍വീന്ദര്‍ സിങ് മാലികിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കശ്മീരിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങള്‍; നവ്‌ജ്യോത് സിങ് സിദ്ദുവിന്റെ ഉപദേശകന്‍ മല്‍വീന്ദര്‍ സിങ് മാലി രാജിവച്ചു

'കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ്. യുഎന്‍ പ്രമേയങ്ങളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമായി, ഇന്‍ഡ്യയും പാകിസ്ഥാനും കശ്മീരിനെ നിയമവിരുദ്ധമായി കയ്യടക്കി. കശ്മീര്‍ ഇന്‍ഡ്യയുടെ ഭാഗമായിരുന്നെങ്കില്‍ ആര്‍ടികിള്‍ 370, 35-എ എന്നിവയുടെ ആവശ്യകത എന്തായിരുന്നു? ഹരിസിങ് രാജാവുമായുള്ള പ്രത്യേക ഉടമ്പടി എന്തായിരുന്നു? കരാറിന്റെ നിബന്ധനകള്‍ എന്താണെന്ന് ജനത്തോട് പറയൂ..' എന്നിങ്ങനെയാണ് അധ്യാപകന്‍ കൂടിയായ മല്‍വീന്ദര്‍ സിങ് മാലി സമൂഹമാധ്യമത്തില്‍ കുറിച്ചത്.

മല്‍വീന്ദര്‍ സിങ് മാലികിന്റെ പരാമര്‍ശത്തെ അപലപിച്ച പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്, പരാമര്‍ശം രാജ്യവിരുദ്ധമാണെന്നും വ്യക്തതയോ അറിവോ ഇല്ലാത്ത കാര്യങ്ങളില്‍ സംസാരിക്കരുതെന്നും ആവശ്യപ്പെടുകയുണ്ടായി.

Keywords:  Navjot Singh Sidhu's advisor quits amid row over Kashmir remarks, News, New Delhi, Politics, Kashmir, Controversy, Social Media, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia