പണത്തിന് വേണ്ടി പ്രായമായ അമ്മയേയും തന്നേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് അയാള്‍; നവ്ജ്യോത് സിങ് സിദ്ധുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരി സുമന്‍
Jan 28, 2022, 19:15 IST
ADVERTISEMENT
ചണ്ഡിഗഢ്: (www.kvartha.com 28.01.2022) പണത്തിന് വേണ്ടി പ്രായമായ അമ്മയേയും തന്നേയും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് നവ്ജ്യോത് സിങ് സിദ്ധുവെന്ന് സഹോദരി സുമന്‍. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയാണ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ധുവിനെതിരെ സഹോദരി സുമന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് 1989ല്‍ റെയില്‍വേ സ്റ്റേഷനില്‍ കിടന്നാണ് മരണപ്പെട്ടത്. താന്‍ ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മാതാവും പിതാവും വേര്‍പിരിഞ്ഞുവെന്നായിരുന്നു സിദ്ധു പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ പച്ചക്കള്ളമാണെന്നും സുമന്‍ ആരോപിച്ചു.
Keywords: Navjot Sidhu is ‘a cruel person’ who deserted mother for money, says his sister Suman, Allegation, Congress, Panjab, Sisters, Press meet, Pension, National, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

