Arrested | ഇഷ്ടമുള്ള വളകള്‍ ധരിച്ച 23കാരിയെ തല്ലിച്ചതച്ചതായി പരാതി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

താന: (KVARTHA) ഇഷ്ടമുള്ള വളകള്‍ ധരിച്ചതിന് ഭാര്യ മോഡേണ്‍ ആയെന്ന് പറഞ്ഞ് തല്ലിച്ചതച്ചതായി പരാതി. സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും ഉള്‍പെടെയുള്ള രണ്ട് ബന്ധുക്കളേയും റബാലെ എംഐഡിസി പൊലീസ് അറസ്റ്റ് ചെയ്തു. പ്രദീപ് ആര്‍ക്‌ഡെ എന്ന 30കാരനും ബന്ധുക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്.

സംഭവത്തെ കുറിച്ച് റബാലെ പൊലീസ് വിശദമാക്കുന്നത് ഇങ്ങനെ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ദിഗ എന്നയിടത്താണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഇഷ്ടമുള്ള വളകള്‍ അണിഞ്ഞതിനാണ് 23കാരിയായ യുവതി ക്രൂര മര്‍ദനത്തിനിരയായത്.

ഭാര്യ ആഭരണങ്ങള്‍ ധരിക്കുന്നതിനെ 30കാരന്‍ വിലക്കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് ഇഷ്ടമുള്ള വളകള്‍ ധരിച്ച യുവതിയെ തിങ്കളാഴ്ച യുവാവും 50കാരിയായ ഭര്‍തൃമാതാവും ചേര്‍ന്ന് വലിച്ചിഴയ്ക്കുകയും തല്ലിച്ചതയ്ക്കുകയുമായിരുന്നു. ധരിച്ചിരുന്ന ബെല്‍റ്റ് അഴിച്ചെടുത്തും പെണ്‍കുട്ടിയെ ഉപദ്രവിച്ചു.

മര്‍ദനത്തിനിടെ യുവതി ധരിച്ച കുപ്പിവളകള്‍ പൊട്ടി മുറിവേറ്റു. നിലത്തിട്ട് ചവിട്ടിയും ബെല്‍റ്റിനുള്ള ആക്രമണത്തില്‍ പരുക്കേറ്റ യുവതി ചികിത്സ തേടിയതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. പൂനെയിലുള്ള മാതാപിതാക്കളുടെ വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇവിടെ നിന്നാണ് കേസ് നവി മുംബൈയിലേക്ക് കൈമാറിയത്.

മനപൂര്‍വം പരുക്കേല്‍പ്പിച്ചതിനും ആയുധമുപയോഗിച്ചുള്ള ആക്രമണത്തിനും അനധികൃതമായി തടഞ്ഞുവച്ചതിനും അപമാനിച്ചതിനുമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Arrested | ഇഷ്ടമുള്ള വളകള്‍ ധരിച്ച 23കാരിയെ തല്ലിച്ചതച്ചതായി പരാതി; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍



Keywords: News, National, National-News, Police-News, Crime-News, Navi Mumbai News, Man, Husband, House Wife, Police, Attacked, Woman, Wear, Bangles, Arrested, Cops, Thane News, Digha News, Navi Mumbai Man Attacked Woman For Wearing 'Fashionable' Bangles, Arrested: Cops.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia