ഒറീസയില്‍ മരുന്നുകള്‍ സൗജന്യം, തെരഞ്ഞെടുപ്പ് കാര്‍ഡുമായി നവീന്‍ പട്നായിക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഭുവനേശ്വര്‍: 2013 ഒടുവില്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും 2014ലെ നിയമസഭാ ലോകസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ കണ്ട് വാഗ്ദാന പെരുമഴയുമായി ഒറീസ സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ വിഭാഗം ആളുകള്‍ക്കും രോഗബാധിതരായാല്‍ സൗജന്യമായി മരുന്ന് നല്‍കുമെന്നാണ് ഏറ്റവും പുതിയ വാഗ്ദാനം. ഇതിനായി ഒഡീഷാ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ സ്ഥാപനം തുടങ്ങുമെന്നും ഭുവനേശ്വറില്‍ സംസ്ഥാന ഹെല്‍ത്ത്മിഷന്‍െറ യോഗത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക് അറിയിച്ചു.

രാജസ്ഥാന്‍ മാതൃകയിലുള്ളതാകും പുതിയ കോര്‍പറേഷന്‍. പുതിയ പദ്ധതിക്കായി ഈ സാമ്പത്തിക വര്‍ഷം ഏതാണ്ട് 240 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന പ്ളസ്ടു തലത്തിലുള്ള വിദ്യാര്‍ഥികള്‍, യുവാക്കള്‍ക്കിടയിലെ കൂട്ടായ്മ പ്രോല്‍സാഹിപ്പിക്കാന്‍ യുവശക്തി സ്വയംസഹായ ഗ്രൂപ്പുകള്‍ എന്നിവ കഴിഞ്ഞ മാസങ്ങളില്‍ ഒറീസയില്‍ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ പദ്ധതികളാണ്. കര്‍ഷകര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക ഇന്‍സെന്‍റീവുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

SUMMARY: Continuing its prepoll sop extravagance, the state government on Saturday announced free medicines for all diseases to all patients at state run health facilities and establishment of a dedicated procurement corporation, Odisha Medical Service Corporation.
ഒറീസയില്‍ മരുന്നുകള്‍ സൗജന്യം, തെരഞ്ഞെടുപ്പ് കാര്‍ഡുമായി നവീന്‍ പട്നായിക്ക്Chief minister Naveen Patnaik, who has during the past few months unveiled schemes for different categories of voters with an obvious eye on the next urban and general elections, played the healthcare card at a meeting of the State Health Mission here.

He has, among others, in recent times announced free laptops to meritorious students at Plus II level and setting up of Mission Yuba Shakti for promotion of self help groups among the youth besides a host of incentives for farmers, construction workers.

Keywords: Prepoll Sop Extravagance, Orisa Government, Free Medicines for all Diseases, Odisha Medical Service Corporation, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia