വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരു സൈനികന് മരിച്ചു: നാല് പേരെ കാണാതായി
Nov 7, 2014, 11:10 IST
ADVERTISEMENT
വിശാഖപട്ടണം: (www.kvartha.com 07.11.2014) വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. നാല് പേരെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തില്‍ കപ്പലിലുണ്ടായിരുന്ന 23 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചത്. ടോര്‍പിഡോ റിക്കവറി വെസല്‍ എ 72 (ടിആര്‍വി)എന്ന കപ്പലാണ് മുങ്ങിയത്. വിശാഖപട്ടണത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ടിആര്‍വി 1983ല്‍ ആണ് കമ്മീഷന് ചെയ്തത്.
കപ്പലിന്റെ ഒരു കമ്പാര്‍ട്ട്മെന്റില്‍ വെള്ളം കയറുകയും പിന്നീട് മറ്റു ഭാഗങ്ങളില്‍ വ്യാപിക്കുകയും ചെയ്തതോടെ കപ്പല്‍ മുങ്ങുകയായിരുന്നു. അടുത്തിടെ തുടര്‍ച്ചയായ അപകടങ്ങള്‍ നാവിക സേനയില്‍ പതിവായിരിക്കയാണ്.
2013ല്‍ നാവിക സേനയുടെ അന്തര്‍വാഹിനിയില്‍ നടന്ന പൊട്ടിത്തെറിയില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2014 ഫെബ്രുവരിയിലും അപകടത്തെ തുടര്‍ന്ന് നാല് സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
കേന്ദ്ര സര്‍വകലാശാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ആരംഭിക്കണം: മുഖ്യമന്ത്രി
Keywords: Naval vessel sinks off Visakhapatnam harbour, sailor killed, 4 missing, Water, Accident, Ship, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Follow Kvartha
Stay connected with the latest Malayalam news, breaking updates and local stories.
Follow us on Facebook →