SWISS-TOWER 24/07/2023

വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരു സൈനികന്‍ മരിച്ചു: നാല് പേരെ കാണാതായി

 


ADVERTISEMENT

വിശാഖപട്ടണം: (www.kvartha.com 07.11.2014) വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. നാല് പേരെ കാണാതായി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തില്‍ കപ്പലിലുണ്ടായിരുന്ന 23 പേരെ രക്ഷിക്കാന്‍ കഴിഞ്ഞു. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചത്. ടോര്‍പിഡോ റിക്കവറി വെസല്‍  എ 72 (ടിആര്‍വി)എന്ന കപ്പലാണ് മുങ്ങിയത്. വിശാഖപട്ടണത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ടിആര്‍വി 1983ല്‍ ആണ് കമ്മീഷന്‍ ചെയ്തത്.

കപ്പലിന്റെ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളം കയറുകയും പിന്നീട് മറ്റു ഭാഗങ്ങളില്‍ വ്യാപിക്കുകയും ചെയ്തതോടെ കപ്പല്‍ മുങ്ങുകയായിരുന്നു. അടുത്തിടെ  തുടര്‍ച്ചയായ അപകടങ്ങള്‍ നാവിക സേനയില്‍ പതിവായിരിക്കയാണ്.

2013ല്‍ നാവിക സേനയുടെ അന്തര്‍വാഹിനിയില്‍ നടന്ന പൊട്ടിത്തെറിയില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2014 ഫെബ്രുവരിയിലും അപകടത്തെ തുടര്‍ന്ന് നാല് സൈനികര്‍ക്ക് ജീവന്‍  നഷ്ടപ്പെട്ടിരുന്നു.
വിശാഖപട്ടണത്ത് നാവിക സേനയുടെ കപ്പല്‍ മുങ്ങി ഒരു സൈനികന്‍ മരിച്ചു: നാല് പേരെ കാണാതായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കേന്ദ്ര സര്‍വകലാശാല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂന്ന് മാസത്തിനകം ആരംഭിക്കണം: മുഖ്യമന്ത്രി
Keywords:  Naval vessel sinks off Visakhapatnam harbour, sailor killed, 4 missing, Water, Accident, Ship, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia