സോണിയയെയും രാഹുലിനെയും പുകഴ്ത്തി നട്‌വര്‍ സിങ്

 


ഡെല്‍ഹി: (www.kvartha.com 08.08.2014) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നട്‌വര്‍ സിങിന്റെ പ്രശംസ. വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയുടെ പ്രകാശന വേളയിലാണ് നട്‌വര്‍ സിങ് ഇരുവരേയും പ്രശംസ കൊണ്ട് മൂടിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വി നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അതിന് ഉത്തരവാദികള്‍ സോണിയയും രാഹുലുമാണെന്ന് പറഞ്ഞ് ഇരുവര്‍ക്കുമെതിരെ കോണ്‍ഗ്രസിലെ തന്നെ നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരിക്കെയാണ് നട്‌വര്‍സിങിന്റെ പ്രശംസ.

തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നാല്‍പ്പത്തിനാല് സീറ്റുകളെങ്കിലും  കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞു.  സോണിയയും രാഹുലും ഇല്ലായിരുന്നുവെങ്കില്‍ നാലു സീറ്റുകളില്‍ ഒതുങ്ങുമായിരുന്നുവെന്നും നട്‌വര്‍ സിങ്ങ് അഭിപ്രായപ്പെട്ടു. പുസ്തകം നിയമ വിദഗ്ദന്‍ സോളി സൊറാബ്ജി പ്രകാശനം ചെയ്തു. ആത്മകഥ വിവാദമായതിനെ തുടര്‍ന്ന് തന്റെ പുസ്തകത്തിന്റെ വില്‍പ്പന കുത്തനെ കൂടിയെന്ന് പറഞ്ഞാണ് നട്‌വര്‍ സിങ് പ്രസംഗം തുടങ്ങിയത്.

അതേസമയം  പുസ്തകം സോണിയയെ കേന്ദ്രീകരിച്ചല്ലെന്നും അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം സത്യം മാത്രമാണെന്നും നട്‌വര്‍ സിങ് വ്യക്തമാക്കി. പുസ്തകം എഴുതുന്നതിന്റെ തുടക്കത്തില്‍ തന്നെ പിന്തിരിപ്പിക്കാന്‍ പല ഭാഗത്തുനിന്നും ശ്രമങ്ങളുണ്ടായിരുന്നു. പ്രിയങ്കയടക്കമുള്ളവര്‍ തന്നെ വന്ന് കാണുകയും ചെയ്തു. എന്നാല്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവരോട് പത്ത് ശതമാനം കാര്യങ്ങള്‍ താന്‍ പറയില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും നട്‌വര്‍ സിങ് വ്യക്തമാക്കി.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിന് കോട്ടമുണ്ടാക്കിയ ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാതെ സോണിയാഗാന്ധിയെ കടന്നാക്രമിച്ചുവെന്ന ആരോപണം  സദസില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ അടിയന്തിരാവസ്ഥയക്ക് ശേഷം ഇന്ദിരയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 150ന് മേലെ സീറ്റുകള്‍ നേടി.

എന്നാല്‍ സോണിയയും രാഹുലും ഇല്ലായിരുന്നുവെങ്കില്‍ കോണ്‍ഗ്രസ് ഇപ്പോഴുള്ള 44ല്‍ നിന്ന് വെറും നാലായി ചുരുങ്ങുമായിരുന്നു വെന്നും നട്‌വര്‍ വ്യക്തമാക്കി.മുന്‍ അഡീഷണല്‍ ജനറല്‍ സോളി സൊറാബ്ജി, പ്രമുഖ അഭിഭാഷകന്‍ രാംജഠ്മലാനി തുടങ്ങിയ പ്രഗത്ഭര്‍ പുസ്തക പ്രകാശനത്തിന് എത്തിയിരുന്നു.

സോണിയയെയും രാഹുലിനെയും പുകഴ്ത്തി നട്‌വര്‍ സിങ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: കുമ്പള പഞ്ചായത്ത് ആരായിരിക്കും അടുത്ത പ്രസിഡണ്ട്?

Keywords:  Natvar Singh's comment about Rahul and Sonia, New Delhi, Congress, Lok Sabha, Election-2014, Criticism, Priyanka Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia