Holi colours | ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന സിന്തറ്റിക് നിറങ്ങളോട് 'നോ' പറയാം; ഇത്തവണ ഹോളി ആഘോഷം പ്രകൃതിദത്തമായ കളറുകള്‍ ഉപയോഗിച്ചാവാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഏറ്റവും വര്‍ണാഭമായതും ആവേശഭരിതവുമായ ഉത്സവമാണ് ഹോളി. ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ ആവേശത്തോടെയാണ് ഉത്സവം ആഘോഷിക്കുന്നത്. മഥുര, വൃന്ദാവനം, ഗോവര്‍ദ്ധന്‍, ഗോകുല്‍, നന്ദഗാവ്, ബര്‍സാന എന്നീ പ്രദേശങ്ങളിലെ ഹോളി ആഘോഷം വളരെ ജനപ്രിയമാണ്. തുടക്കത്തില്‍, ഹോളിയിലെ നിറങ്ങള്‍ വസന്തകാലത്ത് വിരിയുന്ന തിളക്കമുള്ള പൂക്കള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്.
            
Holi colours | ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷം വരുത്തുന്ന സിന്തറ്റിക് നിറങ്ങളോട് 'നോ' പറയാം; ഇത്തവണ ഹോളി ആഘോഷം പ്രകൃതിദത്തമായ കളറുകള്‍ ഉപയോഗിച്ചാവാം

ഹോളി കാലക്രമേണ ജനപ്രീതി നേടുകയും പ്രകൃതിദത്ത നിറങ്ങള്‍ കെമിക്കല്‍ അധിഷ്ഠിത സിന്തറ്റിക് കളറുകളിലേക്ക് വഴിമാറുകയും ചെയ്തു. സ്വാഭാവിക നിറങ്ങളെ അപേക്ഷിച്ച് ഈ നിറങ്ങള്‍ വിലകുറഞ്ഞതാണ്, എന്നാല്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും ദോഷകരമാണ്. ഇത്തവണ, വിപണിയില്‍ ലഭ്യമായ പ്രകൃതിവിരുദ്ധമായ നിറങ്ങള്‍ ഒഴിവാക്കി വീട്ടില്‍ തന്നെ നിങ്ങളുടെ സ്വന്തം സ്വാഭാവിക നിറങ്ങള്‍ ഉണ്ടാക്കി സുരക്ഷിതമായ ഹോളി ആഘോഷിക്കാനൊന്ന് ശ്രമിച്ചാലോ. വിഷലിപ്തമായ കെമിക്കല്‍ നിറങ്ങള്‍ ഉപേക്ഷിച്ച് പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ച് കളിക്കുന്നതിലൂടെ നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും പരിസ്ഥിതിയെയും സംരക്ഷിക്കാന്‍ മികച്ചൊരു ചുവടുവെപ്പ് ആയിരിക്കുമത്.

മഞ്ഞ

ഊര്‍ജ്ജം, സന്തോഷം, ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന വളരെ തിളക്കമുള്ള നിറമാണിത്. മഞ്ഞള്‍പ്പൊടിയും ചെറുപയര്‍പ്പൊടിയും 1:2 എന്ന അനുപാതത്തില്‍ ചേര്‍ത്ത് മഞ്ഞക്കളര്‍ ഉണ്ടാക്കാം. ജമന്തി അല്ലെങ്കില്‍ മഞ്ഞ നിറമുള്ള പൂക്കളും ചതച്ച് മഞ്ഞക്കളര്‍ ഒരുക്കാം.

ചുവപ്പ്

ചെമ്പരത്തി പൂക്കള്‍ ഉപയോഗിച്ച് ചുവന്ന നിറം തയ്യാറാക്കാം. അതിന്റെ സ്ഥാനത്ത് ചുവന്ന ചന്ദനവും ഉപയോഗിക്കാം.

പച്ച

മൈലാഞ്ചിയോ മെഹന്തി പൊടിയോ ഉപയോഗിച്ച് പച്ച നിറം ഉണ്ടാക്കാം. ലൈറ്റ് നിറത്തിന് ചീര, വേപ്പ് തുടങ്ങിയ ഏതെങ്കിലും പച്ചക്കറികള്‍ ഉപയോഗിക്കാം.

മജന്ത

ചുവന്ന/പിങ്ക് ചായത്തിന്റെ നല്ല ഉറവിടമാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് അരിഞ്ഞത് വെള്ളത്തില്‍ കുതിര്‍ത്ത് മിശ്രിതം തിളപ്പിച്ച് രാത്രി മുഴുവന്‍ വയ്ക്കാം.

Keywords:  Holi, Top-Headlines, National, New Delhi, India Fest, Festival, Celebration, Health, Environment, Environmental Problems, Natural Holi colours at home.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia