ദേശീയ ആദായ നികുതി ദിനം: രാജ്യപുരോഗതിക്ക് പൗരന്റെ നികുതി പങ്കാളിത്തം!

​​​​​​​

 
National Income Tax Day: Understanding Citizen's Contribution to India's Progress

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ആദായ നികുതി കേന്ദ്ര സർക്കാരിന് മാത്രം പിരിക്കാൻ അധികാരമുള്ള പ്രത്യക്ഷ നികുതിയാണ്.
● ശമ്പളം, വാടക, വ്യവസായ വരുമാനം എന്നിവ ആദായ നികുതിക്ക് പരിഗണിക്കും.
● അടിസ്ഥാന സൗകര്യ വികസനത്തിനും രാജ്യത്തിൻ്റെ പ്രവർത്തനങ്ങൾക്കും നികുതി വരുമാനം അനിവാര്യമാണ്.
● 2025-ലെ ബജറ്റ് പ്രകാരം 12.75 ലക്ഷം രൂപ വരെ ശമ്പള വരുമാനം നികുതി രഹിതമാണ്.


ഭാമനാവത്ത്

(KVARTHA)
നമ്മുടെ ജനാധിപത്യ രാജ്യത്ത് പൗരന്മാർ നിരവധി നികുതികൾ സർക്കാരിലേക്ക് അടയ്ക്കാൻ ബാധ്യസ്ഥരാണ്. ആദായ നികുതി, ജിഎസ്ടി, റോഡ് നികുതി, ഭൂനികുതി, ഭവന നികുതി, കസ്റ്റംസ് നികുതി, എക്സൈസ് നികുതി എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും സർക്കാരിന് ഏറ്റവുമധികം വരുമാനം ലഭിക്കുന്നതുമായ ഒന്നാണ് ആദായ നികുതി. ഇന്ത്യയിൽ ആദ്യമായി ആദായ നികുതി നിർദ്ദേശം നിലവിൽ വന്നതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 24 ദേശീയ ആദായ നികുതി ദിനമായി ആചരിക്കുന്നു.

Aster mims 04/11/2022


ആദായ നികുതി വകുപ്പിൻ്റെ തീരുമാനപ്രകാരം 2010 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. രാജ്യത്തിന് നികുതി എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഉയർത്തിക്കാട്ടുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ആദായ നികുതി രാജ്യത്തിൻ്റെ പുരോഗതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.


1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് സാമ്പത്തിക മാന്ദ്യം നേരിടേണ്ടി വന്നപ്പോഴാണ് ആദായ നികുതി എന്ന പുതിയ രീതി പ്രാബല്യത്തിൽ വന്നത്. 1860 ജൂലൈ 24-ന് സ്കോട്ടിഷ് ബിസിനസ്സുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനും ലിബറൽ രാഷ്ട്രീയ നേതാവുമായിരുന്ന സർ ജെയിംസ് വിൽസൺ ആണ് ഈ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത്. ഇതിൻ്റെ സ്മരണാർത്ഥമാണ് എല്ലാ വർഷവും ജൂലൈ 24 ന് ഇന്ത്യയിൽ ആദായ നികുതി ദിനമായി ആചരിക്കുന്നത്.


പൗരന്മാരുടെ വരുമാനത്തിന് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യക്ഷ നികുതിയാണ് ആദായ നികുതി. 1961-ലെ ആദായ നികുതി നിയമപ്രകാരം കേന്ദ്ര സർക്കാരിന് മാത്രമാണ് ഈ നികുതി ശേഖരിക്കാനുള്ള അവകാശം. ആയതുകൊണ്ട്, കേന്ദ്ര ബജറ്റിൽ ഓരോ സാമ്പത്തിക വർഷവും നികുതി സ്ലാബിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്.


ഒരു സാമ്പത്തിക വർഷത്തിൽ വ്യക്തികളും ബിസിനസ്സുകളും നേടിയ വരുമാനത്തിന്മേൽ സർക്കാർ ചുമത്തുന്ന നികുതിയാണ് വരുമാന നികുതി. ശമ്പളം മാത്രമല്ല, വാടക, വ്യവസായങ്ങളിൽ നിന്നുള്ള വരുമാനം, ബോണസ്, പലിശ വരവ് തുടങ്ങിയ സകലവിധ വരുമാനങ്ങളും ആദായ നികുതിക്ക് പരിഗണിക്കേണ്ടതാണ്.


ആദായ നികുതി അടയ്ക്കുന്നത് നിയമപ്രകാരം നിർബന്ധമാണ്. നികുതി അടയ്ക്കുന്നതിലൂടെ രാജ്യത്തിന് പല നേട്ടങ്ങളുമുണ്ട്. രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കാനും പരിപാലിക്കാനും ഇത് സഹായിക്കുന്നു. ജനാധിപത്യ പ്രക്രിയ മുന്നോട്ട് കൊണ്ടുപോകാനുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനും, നിയമവാഴ്ചയ്ക്കും, അതിർത്തി സംരക്ഷണത്തിനും, മറ്റ് എല്ലാ മേഖലകളിലെ പ്രവർത്തനങ്ങൾക്കും ഈ വരുമാനം അനിവാര്യമാണ്.


ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര സർക്കാർ വകുപ്പുകളിലൊന്നാണ് ആദായ നികുതി വകുപ്പ്. ഇന്ത്യയിൽ 540 കേന്ദ്രങ്ങളിലായി 745 ഓഫീസുകളിൽ ഏകദേശം 60,000-ത്തോളം ഉദ്യോഗസ്ഥർ ഈ വകുപ്പിൽ പ്രവർത്തിക്കുന്നുണ്ട്.


2025-ലെ കേന്ദ്ര ബജറ്റ് പ്രകാരം ശമ്പള വരുമാനം മാത്രമുള്ളവർക്ക് പ്രതിവർഷ വരുമാനം 12.75 ലക്ഷം രൂപ വരെ പൂർണ്ണമായും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


 

ആദായ നികുതി ദിനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 

 

Article Summary: National Income Tax Day highlights citizen's crucial contribution to nation-building.

#IncomeTaxDay #IndiaProgress #TaxContribution #NationalTaxDay #FinancialStability #IncomeTax

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia