വാട്‌സ് ആപ്പിന്റെ സ്വകാര്യത നഷ്ടമാകുന്നു; മെസേജുകള്‍ ഡിലീറ്റ് ചെയ്താല്‍ പണി കിട്ടും
Sep 21, 2015, 23:30 IST
ന്യൂഡല്‍ഹി: (www.kvartha.com 21.09.2015) വാട്‌സ് ആപ്പിന് രഹസ്യ സ്വഭാവം നഷ്ടമാകുന്നു. പൊലീസോ സര്‍ക്കാരോ സന്ദേശം കാണിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ മെസേജ് കാണിക്കാന്‍ ഉപയോക്താക്കള്‍ ബാധ്യസ്ഥരാണെന്നു കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് പുറത്തിറക്കിയ കരട് നയത്തില്‍ പറയുന്നു.
ഇതിനായി സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. അതായത് മെസേജുകള്‍ ഡിലീറ്റ് ചെയ്താല്‍ പണി കിട്ടുമെന്നു ചുരുക്കം. വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് പുതിയ സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. ഈ ശുപാര്‍ശുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 16 വരെ അറിയിക്കാം.
നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അയയ്ക്കുന്ന സന്ദേശം സ്വീകരിക്കുന്ന ആളിനും അയയ്ക്കുന്ന ആളിനും മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. അതായത് വാട്‌സ്ആപ്പ് മെസേജുകള്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലായതിനാല്‍ സെര്‍വറില്‍ കയറി പരിശോധിച്ചാലും വായിക്കാനോ ഡിക്കോഡ് ചെയ്യാനും സാധിക്കുമാരുന്നില്ല. ഈ പരിമിതി മറിക്കടക്കുന്ന നിര്‍ദേശങ്ങളാണ് എന്‍ഇപി മുന്നോട്ടു വച്ചിരിക്കുന്നത്. ജിമെയില്‍ പോലെയോ ഫെയ്‌സ്ബുക്ക് പോലെയോ അല്ല വാട്‌സാപ്പിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ സംശകരമായ സന്ദേശങ്ങള്‍ നേരിട്ട് തന്നെ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
200ലെ ഐടി നിയമത്തിലെ 84എ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കരട് നയം രൂപീകരിച്ചത്. വ്യക്തികള്‍, ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങിയവ നയത്തിന്റെ പരിധിയില്‍ വരും. എന്നാല്‍ ഉന്നത സര്‍ക്കാര്‍ സംവിധാനങ്ങള്‍, പ്രതിരോധ സംവിധാനം എന്നിവ നയത്തിന്റെ കരട് പരിധിയില്‍ വരില്ല.
SUMMARY: THE GOVERNMENT will have access to all encrypted information, including personal emails, messages or even data stored on a private business server, according to the draft of a new encryption policy. The Draft National Encryption Policy wants users to store all encrypted communication for at least 90 days and make it available to security agencies, if required, in text form. It also wants everyone to hand over their encryption keys to the Government.
ഇതിനായി സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. അതായത് മെസേജുകള്‍ ഡിലീറ്റ് ചെയ്താല്‍ പണി കിട്ടുമെന്നു ചുരുക്കം. വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയാണ് പുതിയ സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍. ഈ ശുപാര്‍ശുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ഒക്ടോബര്‍ 16 വരെ അറിയിക്കാം.
നിലവില്‍ എന്‍ഡ് ടു എന്‍ഡ് രീതിയിലാണ് വാട്‌സ് ആപ്പിന്റെ പ്രവര്‍ത്തനം. അയയ്ക്കുന്ന സന്ദേശം സ്വീകരിക്കുന്ന ആളിനും അയയ്ക്കുന്ന ആളിനും മാത്രമേ കാണാന്‍ സാധിക്കുകയുളളൂ. അതായത് വാട്‌സ്ആപ്പ് മെസേജുകള്‍ എന്‍ക്രിപ്റ്റഡ് രൂപത്തിലായതിനാല്‍ സെര്‍വറില്‍ കയറി പരിശോധിച്ചാലും വായിക്കാനോ ഡിക്കോഡ് ചെയ്യാനും സാധിക്കുമാരുന്നില്ല. ഈ പരിമിതി മറിക്കടക്കുന്ന നിര്‍ദേശങ്ങളാണ് എന്‍ഇപി മുന്നോട്ടു വച്ചിരിക്കുന്നത്. ജിമെയില്‍ പോലെയോ ഫെയ്‌സ്ബുക്ക് പോലെയോ അല്ല വാട്‌സാപ്പിന്റെ പ്രവര്‍ത്തനം എന്നതിനാല്‍ സംശകരമായ സന്ദേശങ്ങള്‍ നേരിട്ട് തന്നെ പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.
SUMMARY: THE GOVERNMENT will have access to all encrypted information, including personal emails, messages or even data stored on a private business server, according to the draft of a new encryption policy. The Draft National Encryption Policy wants users to store all encrypted communication for at least 90 days and make it available to security agencies, if required, in text form. It also wants everyone to hand over their encryption keys to the Government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.