Cinema Day | 99 രൂപയ്ക്ക് സിനിമ കാണണോ? അവസരം ഒരുങ്ങുന്നു; പെട്ടെന്നാകട്ടെ ബുകിംഗ് ആരംഭിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) ദേശീയ സിനിമാ ദിനത്തില്‍ ആളുകള്‍ക്ക് 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. ദേശീയ സിനിമ ദിനമായ ഒക്ടോബര്‍ 13-ന് ആണ് ആരാധകര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സിനിമ കാണാനുള്ള അവസരം ലഭിക്കുന്നത്. മള്‍ടി പ്ലക്‌സ് ആസോസിയേഷന്‍ ഓഫ് ഇന്‍ഡ്യയാണ് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌ക്രീനുകളില്‍ ഈ ഓഫര്‍ ലഭ്യമാകും. ഒക്ടോബര്‍ 13-ന് ഏത് സമയത്തും ഓഫര്‍ ലഭിക്കും.

Aster mims 04/11/2022
Cinema Day | 99 രൂപയ്ക്ക് സിനിമ കാണണോ? അവസരം ഒരുങ്ങുന്നു; പെട്ടെന്നാകട്ടെ ബുകിംഗ് ആരംഭിച്ചു

മള്‍ടിപ്ലക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍ ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ടിപ്ലക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക. ബുക് മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുകിങ് ആപുകളില്‍ ഓഫര്‍ തുകയ്ക്ക് ടികറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

Cinema Day | 99 രൂപയ്ക്ക് സിനിമ കാണണോ? അവസരം ഒരുങ്ങുന്നു; പെട്ടെന്നാകട്ടെ ബുകിംഗ് ആരംഭിച്ചു

ബുകിങ് ആപുകളില്‍ 99 രൂപയ്ക്ക് പുറമെ അധിക ബുകിങ് ചാര്‍ജ് ഉണ്ടായിരിക്കും. തിയേറ്ററുകളിലെ കൗണ്ടറുകളില്‍ 99 രൂപയ്ക്ക് ടികറ്റ് എടുക്കാം. എന്നാല്‍ ഐമാക്‌സ്, 4ഡിഎക്‌സ്, റിക്ലൈനര്‍ തുടങ്ങിയ പ്രീമിയം വിഭാഗങ്ങള്‍ക്ക് ഓഫര്‍ ലഭ്യമല്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ ഓഫര്‍ ലഭ്യമല്ലെന്നും വിവരങ്ങളുണ്ട്.

Keywords: National Cinema Day: Movie tickets at Rs 99 on BookMyShow, PayTM, more across India; how to book, New Delhi, News, National Cinema Day, Movie Tickets, Booking, Theatre, Cinema Booking App, Offer, National News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia