രാജ്യം തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള ഒരുക്കത്തില്‍

 


ഡെല്‍ഹി: (www.kvartha.com 15.05.2014)  പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളെല്ലാം ആരരംഭിച്ചു.

തെരഞ്ഞെടുപ്പില്‍ ഉന്നതവിജയം നേടുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ബി ജെ പി. മാത്രമല്ല  എക്‌സിറ്റ്‌പോള്‍ ഫലങ്ങളും ബി ജെ പിക്ക് അനുകൂലമായതിനാല്‍  സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അന്തിമ ചര്‍ച്ചകളിലാണ് ബി ജെ പി.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ വിശ്വസിക്കാതെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം മൂന്നാം മുന്നണിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി എതിര്‍ത്തിരുന്നു. ഒമ്പത് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്.

 56 കോടി വോട്ടര്‍മാരാണ്  സമ്മതിദാന അവകാശം വിനിയോഗിച്ചത്. കഴിഞ്ഞ  പത്ത് വര്‍ഷമായി രാജ്യം ഭരിച്ച  യുപിഎ സര്‍ക്കാരിനെ താഴെയിറക്കി  മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നുള്ള പ്രചരണങ്ങളും നടത്തുന്നുണ്ട്. രാജ്യമെങ്ങും മോഡി തരംഗമായതിനാല്‍  283 സീറ്റെങ്കിലും എന്‍ ഡി എക്ക് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് ബി ജെ പി . തനിച്ച് ഭരിക്കാന്‍ ലഭിക്കേണ്ട  272 സീറ്റ് എന്‍ഡിഎയ്ക്ക് ലഭിക്കുമോ എന്നുള്ളആകാംക്ഷയിലാണ് ജനങ്ങള്‍.

അതിനിടെ ബി ജെ പിക്ക്  240 സീറ്റില്‍ താഴെ കിട്ടുകയാണെങ്കില്‍ പ്രാദേശിക കക്ഷികളായ എഐഎഡിഎംകെ, ബിജെഡി, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുമായി സഖ്യത്തില്‍ ഏര്‍പെടാനും ബി ജെ പി കരുനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലേയും ബീഹാറിലെയും 120 സീറ്റുകളില്‍ 85 സീറ്റുകള്‍ ലഭിക്കുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളനുസരിച്ച്  105 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിക്കുന്നത്. കോണ്‍ഗ്രസ് പരാജയപ്പെടുകയാണെങ്കില്‍ അതിന്റെ പൂര്‍ണമായ ഉത്തരവാദിത്തം ഗാന്ധികുടുംബം ഏറ്റെടുക്കേണ്ടതായി വരും.
രാജ്യം തെരഞ്ഞെടുപ്പ് ഫലമറിയാനുള്ള ഒരുക്കത്തില്‍
കന്നിമത്സരത്തില്‍ തന്നെ  ഡെല്‍ഹിയിലെ ഭരണം ഏറ്റെടുക്കാന്‍ കഴിഞ്ഞതിന്റെ
ആത്മവിശ്വാസവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മിയും ഫലമറിയാനുള്ള തയ്യാറെടുപ്പിലാണ്. 400 ല്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ച ആം ആദ്മിയും തികഞ്ഞ പ്രതീക്ഷയിലാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വോട്ടെണ്ണല്‍: ജില്ലയില്‍ മദ്യവില്‍പന നിരോധിച്ചു
Keywords:  Nation in the Eve of Election results, Lok Sabha, Election-2014, BJP, Congress, Rahul Gandhi, Bihar, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia