Marriage | 4-ാം വിവാഹത്തിനൊരുങ്ങി തെലുങ്ക് നടന്‍ നരേഷ്; വധു നടി പവിത്ര ലോകേഷ്

 


ഹൈദരാബാദ്: (www.kvartha.com) നാലാം വിവാഹത്തിനുള്ള തയാറെടുപ്പില്‍ തെലുങ്ക് നടന്‍ നരേഷ്. നടി പവിത്ര ലോകേഷ് ആണ് വധു. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. വളരെ റൊമാന്റിക് ആയിട്ടുള്ള വീഡിയോ ആണ് ഇരുവരും പങ്കുവച്ചത്. പരസ്പരം കേക് കൈമാറുന്നതും കിസ് കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

Marriage | 4-ാം വിവാഹത്തിനൊരുങ്ങി തെലുങ്ക് നടന്‍ നരേഷ്; വധു നടി പവിത്ര ലോകേഷ്

എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേര്‍ന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് വിവാഹ വാര്‍ത്ത അറിയിക്കുകയായിരുന്നു. എല്ലാവരും അനുഗ്രഹിക്കണമെന്നും അഭ്യര്‍ഥിക്കുന്നു. 2023ല്‍ വിവാഹമുണ്ടാകും എന്നുമാത്രമാണ് അറിയിച്ചിരിക്കുന്നത്. മറ്റു വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞ കുറേ നാളുകളായി ഒരുമിച്ച് ഒരേ അപാര്‍ട്‌മെന്റിലാണ് താമസം.

62കാരനായ നരേഷിന്റെ നാലാം വിവാഹമാണ് ഇത്. പവിത്രയുടെ രണ്ടാം വിവാഹവും. നേരത്തെ മൈസൂരിലെ ഒരു ഹോടെലില്‍ വെച്ച് നരേഷിന്റ മുന്‍ ഭാര്യ രമ്യ രഘുപതി ഇരുവരേയും ചെരുപ്പൂരി തല്ലാന്‍ ശ്രമിച്ചത് വലിയ വാര്‍ത്തയായിരുന്നു.

അന്ന് പൊലീസ് ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. തെലുങ്ക് സൂപര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നഡ നടന്‍ മൈസൂര്‍ ലോകേഷിന്റ മകളാണ് പവിത്ര. ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്.

Keywords: Naresh and Pavitra Lokesh in a romantic video as they announce their marriage, Hyderabad, News, Marriage, Video, Actress, Cine Actor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia