ജനങ്ങള്‍ക്ക് യു പി എ സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്:  ഇന്ത്യയിലെ ജനങ്ങള്‍ക്ക് യു പി എ സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. അമേരിക്കയിലെ 20 നഗരങ്ങളിലായി താമസിക്കുന്ന ഗുജറാത്തിലെ ജനങ്ങളെ വീഡിയോ കോണ്‍ഫറിസിലുടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

ജനങ്ങളുടെ നഷ്ടപ്പെട്ട ഈ വിശ്വാസം  തിരികെ പിടിക്കാന്‍ യു പി എയ്ക്ക് കഴിയില്ല. അഴിമതിയും കെടുകാര്യസ്ഥതയും കാരണം സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവുന്നില്ല. ജനങ്ങളെ സഹായിക്കേണ്ട സര്‍ക്കാരില്‍ നിന്ന് അവഗണനയാണ് അവര്‍ക്കു ലഭിക്കുന്നത്. വാക്കുകള്‍ കൊണ്ട് നഷ്ടമായ വിശ്വാസം തിരിച്ചു കൊണ്ടു വരാനാകില്ല- മോഡി പറഞ്ഞു.
ജനങ്ങള്‍ക്ക് യു പി എ സര്‍ക്കാരിലുളള വിശ്വാസം നഷ്ടപ്പെട്ടു: നരേന്ദ്ര മോഡി

ഇന്ത്യയില്‍ അഴിമതി മാത്രമാണ് നടക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നാകെ മുടങ്ങിയിരിക്കുന്നു. നിക്ഷേപം നടത്താന്‍ സന്നദ്ധരായവരെയും അഴിമതി പിന്തിരിപ്പിക്കുന്നു.ഡല്‍ഹി ഭരിക്കുന്നത് ദുര്‍ബലരായ നേതാക്കളാണ്. മറ്റൊരു രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന വായിക്കുന്നത് അവിശ്വസനീയമാണ്. ഇന്ത്യന്‍ സൈനികരുടെ തല പാകിസ്ഥാന്‍ അറുത്തപ്പോള്‍ അവരുടെ പ്രധാനമന്ത്രി ബിരിയാണി തിന്നുകയായിരുന്നുവെന്നും മോഡി ആക്ഷേപിച്ചു.

Key Words: Gujarat, Chief minister, Narendra Modi, Modi , Video-link address , Gujarati community,  UPA government ,  New Jersey ,Chicago
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script