മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇന്‍ഡോര്‍: (www.kvartha.com 17.04.2014) നരന്ദ്ര മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു.മോദി വിവാഹം കഴിക്കുമ്പോള്‍ പ്രായപൂര്‍ത്തിയായ ആണായിരുന്നു എന്നാണ് മീററ്റിലെ സ്ഥാനാര്‍ഥികൂടിയായ ഗ്ലാമര്‍ നായിക നഗ്മ പറയുന്നത്. ഗുജറാത്തിലെ വികസന വാദത്തെയും നഗ്മ തള്ളി.

ഇന്‍ഡോര്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിക്കെതിരെ നഗ്മ ആഞ്ഞടിച്ചത്. മോദി ബോധപൂര്‍വ്വം നുണ പറയുകയാണ്. വിവാഹം കഴിക്കുന്ന സമയത്ത് മോദിക്ക് പ്രായപൂര്‍ത്തിയായിരുന്നു. അദ്ദേഹത്തിന് ആവശ്യത്തിന് വളര്‍ച്ച ഉണ്ടായിരുന്നു. ഇതിന് തെളിവുകളുണ്ടെന്നും നഗ്മ അവകാശപ്പെട്ടു. മോദിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍  തെറ്റില്ല.

താന്‍ വിവാഹിതനാണ് എന്ന കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മോദി മറച്ചുവെക്കുകയായിരുന്നു. ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെട്ട് ഇപ്പോഴും മാതൃകാ ജീവിതം നയിക്കുന്ന യശോദ ബെന്നിനെ നഗ്മ പ്രശംസ കൊണ്ട് മൂടി. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കന്ന സ്മൃതി ഇറാനി ഇതിന്റെ പേരില്‍ തനിക്ക് എന്ത് കിട്ടി എന്ന് പറയണമെന്നും നഗ്മ ആവശ്യപ്പെട്ടു. മീററ്റിനെ ഇളക്കി മറിച്ചു കൊണ്ടാണ് നടി നഗ്മയുടെ പ്രചരണം.
മോദിയുടെ വിവാഹത്തെ നടി നഗ്മ വിവാദമാക്കുന്നു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സ്വര്‍ണബിസ്‌ക്കറ്റുകള്‍ നല്‍കാമെന്നേറ്റ് 2,40,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന് പരാതി

Keywords: Nagma, Smriti Irani, Narendra Modi, Modi marriage, Jashodaben, Congress, Lok Sabha,  Elections 2014.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia