SWISS-TOWER 24/07/2023

ഏപ്രില്‍ 24 ന് മോഡി വഡോദരയില്‍ നാമനിര്‍ദേശപത്രിക നല്‍കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലഖ്‌നൗ: (www.kvartha.com 19.04.2014)ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഏപ്രില്‍ 24ന് ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

ബി ജെ പി ജനറല്‍ സെക്രട്ടറിയും മോഡിയുടെ വലംകൈയ്യുമായ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ഷന്‍ കമ്മീഷന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിയ ശേഷമുള്ള ആദ്യത്തെ വാര്‍ത്താസമ്മേളനത്തിലാണ് ഷാ ഇക്കാര്യം അറിയിച്ചത്.

മെയ് 12 ന് വാരണാസിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളാണ് മോഡിയുടെ മുഖ്യ എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് അജയ് റായ് ആണ് .

ഏപ്രില്‍ 24 ന് മോഡി വഡോദരയില്‍ നാമനിര്‍ദേശപത്രിക നല്‍കുംഗുജറാത്തിലെ വഡോദരയിലും മത്സരിക്കുന്ന മോഡി ഏപ്രില്‍ ഒന്‍പതിന് നാമനിര്‍ദേശപത്രിക സമര്‍പിച്ചിരുന്നു. വാരണാസിയിലും നാമനിര്‍ദേശ പത്രിക സമര്‍പിക്കുന്നതോടെ തെരഞ്ഞെടുപ്പില്‍ മോഡി തരംഗം സുനാമിയായി ആഞ്ഞടിക്കുമെന്നും ഷാ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി യു പി എ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങള്‍ ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നു.

ബിജെപിയിലും മോഡിയിലുമാണ് ജനങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷ അര്‍പിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ 21 സീറ്റുകളില്‍ 18 എണ്ണവും ബിജെപി തൂത്തുവാരുമെന്നും അമിത്ഷാ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Narendra Modi to file nomination in Varanasi on April 24, Amith Sha, BJP, Congress, Tsunami, Prime Minister, Election Commission, Gujarat, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia