മോഡി ശക്തനായ നേതാവ്: രജനീകാന്ത്

 


ചെന്നൈ: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. മോഡി ശക്തനായ നേതാവും കഴിവുള്ള ഭരണാധികാരിയുമാണെന്ന് രജനീകാന്ത് അഭിപ്രായപ്പെട്ടു. മോഡിക്ക് വിജയാശംസകള്‍ നേരുന്നുവെന്നും രജനീകാന്ത് വ്യക്തമാക്കി.

ചെന്നൈയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗുജറാത്ത് മുഖ്യമന്തി രജനിയുടെ വസതിയിലെത്തിയത്. മോഡി അരമണിക്കൂറോളം രജനിയുടെ വസതിയില്‍ ചെലവഴിച്ചു. കൂടികാഴ്ച്ചക്ക് ശേഷം പുറത്തിറങ്ങി മധ്യമങ്ങളോടാണ് രജനീകാന്ത് ഇക്കാര്യം പറഞ്ഞത്.

മോഡി ശക്തനായ നേതാവ്: രജനീകാന്ത്തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം രൂപീകരിച്ച ശേഷം ആദ്യമായിട്ടാണ് മോഡി ഇവിടെയെത്തിയത്‌. ചെന്നൈ സൗത്ത് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എല്‍. ഗണേശന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഡി ചെന്നൈയിലെത്തിയത്. രജനീകാന്തിന്റെ പരസ്യ പിന്തുണ ലഭിച്ചില്ലെങ്കിലും ലോകമെമ്പാടും വന്‍ ആരാധകരുള്ള രജനിയുമായുള്ള കൂടിക്കാഴ്ച തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Keywords:  Narendra Modi meets Rajinikanth: BJP poster boy looks to cinema icon for Lok Sabha polls, National, Narendra Modi, Tamilnadu, chennai, BJP, Election, Election-2014, Speculations, BJP star campaigner, Tamil superstar

Read more at: http://indiatoday.intoday.in/story/rajinikanth-meet-modi-bjp-star-campaigner-seeks-cinema-icon-support-for-lok-sabha-polls/1/355501.htm
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia