മോഡിക്കെതിരെ കടന്നാക്രമണം നടത്തി രാഹുല്‍ ഗാന്ധി; തന്റെ കൈവിരലുകള്‍ ചലിപ്പിച്ച് ജനാധിപത്യം പോലും അപ്രത്യക്ഷമാക്കാനുള്ള മഹാ മാന്ത്രികനെന്ന് വിമര്‍ശനം

 


ADVERTISEMENT

ജോവായ്: (www.kvartha.com 22.02.2018) പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. രാജ്യത്തെ ജനാധിപത്യം പോലും അപ്രത്യക്ഷമാക്കാന്‍ കഴിവുള്ള മഹാനായ മാന്ത്രികനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്നാണ് രാഹുലിന്റെ വിമര്‍ശനം. തന്റെ കൈവിരലുകള്‍ ചലിപ്പിച്ച് പലതും അപ്രത്യക്ഷമാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.

വളരെ ആയാസരഹിതമായാണ് പല കാര്യങ്ങളും മോഡി ജനങ്ങളില്‍ നിന്നും മറച്ചു കൊണ്ടിരിക്കുന്നത്. അഴിമതിക്കാരായ വിജയ് മല്യ, ലളിത് മോഡി, നീരവ് മോഡി എന്നിവര്‍ മോഡി മാജിക്കില്‍ അപ്രത്യക്ഷരായവരാണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് മേഘാലയയിലെ ജോവായില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മോഡിക്കെതിരെ കടന്നാക്രമണം നടത്തി രാഹുല്‍ ഗാന്ധി; തന്റെ കൈവിരലുകള്‍ ചലിപ്പിച്ച് ജനാധിപത്യം പോലും അപ്രത്യക്ഷമാക്കാനുള്ള മഹാ മാന്ത്രികനെന്ന് വിമര്‍ശനം

അഴിമതി തുടച്ചുമാറ്റാന്‍ കഴിവില്ലെങ്കിലും അതിന് കൂട്ടുനില്‍ക്കാന്‍ അറിയാവുന്ന സര്‍ക്കാരാണ് ഇപ്പോള്‍ നമ്മുടെ രാജ്യം ഭരിക്കുന്നത്. നാല് വര്‍ഷം മുമ്പ് സ്വപ്നങ്ങള്‍ വിറ്റാണ് മോഡി അധികാരത്തില്‍ എത്തിയത്. 15 ലക്ഷം രൂപ ഓരോ പൗരനും നല്‍കുമെന്നും, രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള വാഗ്ദാനങ്ങള്‍ കേട്ടപ്പോള്‍ ജനം അത് വിശ്വസിച്ചു. എന്നാല്‍ കാലാവധി തീരാറായി നില്‍ക്കുമ്പോഴും ജനങ്ങള്‍ക്ക് നല്‍കാന്‍ മോഡി സര്‍ക്കാരിന് തൊഴിലില്ലായ്മ, നിരാശ, ഭയം, വര്‍ഗീയത, ലഹള എന്നിവ മാത്രമെയുള്ളൂ എന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഫെബ്രുവരി 27നാണ് മേഘാലയയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 60 സീറ്റുകളില്‍ നടക്കുന്ന മത്സരത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും കടുത്ത പ്രചരണമാണ് സംസ്ഥാനത്ത് നടത്തുന്നത്. നിലവില്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനെതിരെ ഭരണ വിരുദ്ധ വികാരവും കലശലാണ്.

Keywords: Narendra Modi is corrupt: Rahul Gandhi attacks PM, Rahul Gandhi, News, Politics, Criticism, Narendra Modi, Prime Minister, Election, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia