നരേന്ദ്ര മോഡി കോണ്‍ഗ്രസിന് അവഗണിക്കാനാവാത്ത വെല്ലുവിളി: ചിദംബരം

 


പനാജി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി കോണ്‍ഗ്രസിന് വെല്ലുവിളിയാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മോഡി ഒരു വെല്ലുവിളിയാണെന്ന് ഞങ്ങള്‍ക്ക് സമ്മതിക്കേണ്ടിവരും. അയാളെ ഞങ്ങള്‍ക്ക് അവഗണിക്കാനാവില്ല. പ്രധാനപ്രതിപക്ഷപാര്‍ട്ടിയുടെ മല്‍സരാര്‍ത്ഥിയാണ് അയാള്‍. അയാളെ ഞങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ ചിദംബരം പറഞ്ഞു.

ഗോവയില്‍ നടന്ന തിങ്ക്‌ഫെസ്റ്റ്' എന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ചിദംബരം ഇക്കാര്യം വെളിപ്പെടുത്തിയത്.  അതേസമയം ഒരു വ്യക്തിയെന്ന നിലയില്‍ മോഡി അദ്ദേഹത്തിന്റെ ആശയം, തത്വം, പൊതുപരിപാടികളില്‍ ഉപയോഗിക്കുന്ന ഭാഷ എന്നിവ സൂക്ഷിക്കണമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 
നരേന്ദ്ര മോഡി കോണ്‍ഗ്രസിന് അവഗണിക്കാനാവാത്ത വെല്ലുവിളി: ചിദംബരം
മോഡി വിരസനാണ്. രാജ്യത്തെ പ്രധാന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ കടന്നുവരാറില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ മാത്രമാണ് അദ്ദേഹം നടത്തുന്നത് ചിദംബരം പറഞ്ഞു. എന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

SUMMARY: Panaji: Union Finance Minister P Chidambaram on Sunday acknowledged that the Congress party considers BJP's prime ministerial candidate Narendra Modi as a "challenger." 

Keywords: National, Narendra Modi, BJP, Lok Sabha polls, 2014 Elections, Chidambaram, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia