ചരിത്രശേഷിപ്പുകളുമായി മോദിയുടെ ഇസ്രാഈല്‍ സന്ദർശനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജറുസലേം: (www.kvartha.com 05.07.2017) ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് ഉപഹാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയത് കേരളത്തില്‍നിന്നുള്ള ചരിത്രശേഷിപ്പുകള്‍. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രാഈല്‍ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഇസ്രാഈല്‍ സന്ദർശനത്തിന്റെ ഭാഗമായാണ് ഇന്ത്യയിലെ ജൂത പാരമ്പര്യത്തിന്റെ ചരിത്ര രേഖകളും മറ്റു വസ്തുക്കളും മോദി  പ്രധാനമന്ത്രിയ്ക്ക് സമ്മാനമായി നൽകിയത്.

9-10 നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട ജൂതശാസനം എന്നറിയപ്പെടുന്ന രണ്ട് ചെമ്പ് തകിടുകൾ, കൊച്ചിയിലെ ജൂത സമൂഹം നല്‍കിയ ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ പുരാതന കയ്യെഴുത്ത് പ്രതി, ഒരു സ്വര്‍ണ കിരീടം, ജൂതര്‍ക്ക് ദൈവം സീനായ് മലയില്‍ നിന്ന് കൊടുത്ത കല്പനകള്‍ അടങ്ങിയ കടലാസ് ചുരുളുകൾ എന്നിവയാണ് പ്രധാനമന്ത്രി നെതന്യാഹുവിന് സമ്മാനിച്ചത്.

ചരിത്രശേഷിപ്പുകളുമായി മോദിയുടെ ഇസ്രാഈല്‍ സന്ദർശനം

കേരളത്തിലെ ജൂതന്‍മാരില്‍ പ്രമുഖനായിരുന്ന ജോസഫ് റബ്ബാന് ചേരമാന്‍ പെരുമാള്‍ (ഭാസ്കര രവിവര്‍മ) രാജാവ് നല്‍കിയ വിശേഷാധികാരങ്ങളും അവകാശങ്ങളും സംബന്ധിച്ച ശാസനമാണ് ലിഖിതങ്ങളില്‍ ഒന്ന്. ജൂതന്‍മാര്‍ക്ക് ഇന്ത്യയുമായുണ്ടായിരുന്ന പ്രാചീന കച്ചവട ബന്ധത്തിന്റെ ഏറ്റവും പഴക്കമുള്ള രേഖയാണ് രണ്ടാമത്തെ ചെമ്പ് തകിടിലുള്ള ലിഖിതം. ജൂത ആരാധനാലയത്തിന് ഭൂമിയും നികുതി ഇളവുകളും അനുവദിച്ചുകൊണ്ടുള്ള രാജാവിന്റെ ഉത്തരവാണ് ഇതിലുള്ളത്. ജൂത പാരമ്പര്യത്തിന്റെ അമൂല്യ സ്മാരകങ്ങളും ചരിത്ര രേഖകളുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് കൊച്ചിയിലെ മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ്.

ഇന്ത്യയിലെ ജൂതന്‍മാര്‍ നൂറ്റാണ്ടുകളോളം അധിവസിച്ചിരുന്ന പ്രദേശമായിരുന്നു കൊടുങ്ങല്ലൂര്‍. കൊടുങ്ങല്ലൂരിനെ കേരള ജൂതൻമാർ രണ്ടാം ജറുസലേമായിട്ടാണ് കണക്കാക്കുന്നത്. പിന്നീട് ഇവര്‍ കൊച്ചിയിലേയ്ക്ക് നീങ്ങുകയും കൊച്ചി ഒരു പ്രധാന ജൂത കേന്ദ്രമായി മാറുകയും ചെയ്തു. കൊച്ചിയിലെ ജൂതപ്പള്ളിയുടെയും (പരദേശി സിനഗോഗ്) തിരുവല്ലയിലെ മലങ്കര മാര്‍ത്തോമ സിറിയന്‍ പള്ളിയുടെയും സഹായത്തോടെയാണ് ജൂതശാസനത്തിന്റെ പകര്‍പ്പ് തയ്യാറാക്കിയത്.

ഇസ്രാഈല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പര്യടനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ലോക രാജ്യങ്ങള്‍ നോക്കി കാണുന്നത്. ഇന്ത്യാ-ഇസ്രാഈല്‍ നയതന്ത്രബന്ധം ആരംഭിച്ചതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മോദിയുടെ ഇസ്രാഈല്‍ സന്ദര്‍ശനം. ഇസ്രാഈല്‍ രൂപീകൃതമായി 70 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യസന്ദര്‍ശനത്തിനെത്തുന്നത്.

Summary: Prime Minister Narendra Modi on Tuesday night gifted his Israeli counterpart Benjamin Netanyahu replicas of two sets of relics from Kerala, regarded as key artefacts of the long Jewish history in India. They comprise two different sets of copper plates that are believed to have been inscribed in 9-10th century, the PMO tweeted.

Keywords: Prime Minister, Narendra Modi, National, India, Kochi, Church, Visit, Israel, Kerala, News, Meeting
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia