പത്രികാസമര്‍പണത്തിന് മുന്നോടിയായി മോഡിയുടെ വമ്പന്‍ റോഡ് ഷോ വാരണാസിയില്‍ ആരംഭിച്ചു
Apr 24, 2014, 12:44 IST
വാരണാസി: (www.kvartha.com 24.04.2014) ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോഡി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സമര്‍പിക്കാന്‍ വാരണാസിയിലെത്തി.
ഹെലികോപ്റ്റര്‍ വഴിയാണ് മോഡി വാരണാസിയിലെത്തിയത്. പത്രിക സമര്‍പിക്കുന്നതിന് മുന്നോടിയായി വാരണാസിയില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ വമ്പന്‍ റോഡ്‌ഷോ നടത്തുകയാണ്. ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരാണ് പത്ത് കിലോമീറ്ററോളം വരുന്ന റോഡ്‌ഷോയില്‍ പങ്കെടുക്കുന്നത്.
മദന്‍മോഹന്‍ മാളവ്യയുടെ കൊച്ചുമകന്‍ ജസ്റ്റീസ് ഗിരിധര്‍ മാളവ്യ, കലാകാരന്‍ ഛന്നുലാല്‍ മിശ്ര, തോണിക്കാരനായ വീര്‍ഭദ്ര നിഷാദ്, തുന്നല്‍ക്കാരനായ ബന്‍കര്‍ അശോക് എന്നിവര്‍ മോഡിയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവെക്കും.
റോഡ് ഷോയില്‍ വെച്ച് സ്വാമി വിവേകാനന്ദന്‍, സര്‍ദാര്‍ പട്ടേല്‍, മദന്‍മോഹന്‍ മാളവ്യ,
അംബേദ്കര്‍ എന്നിവരുടെ പ്രതിമകളില്‍ മോഡി പുഷ്പാര്‍ച്ചന നടത്തി. വാരണാസിയില്‍ മോഡിയ്‌ക്കെതിരെ മത്സരിക്കുന്ന ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ബുധനാഴ്ച പത്രിക സമര്‍പിച്ചിരുന്നു. വാരണാസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ്‌റായിയും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

Also Read:
മരണാനന്തര ചടങ്ങുകള്‍ ഒരുക്കിയ ശേഷം 70 കാരി സ്വയം ചിത കൂട്ടി ജീവനൊടുക്കി
Keywords: Narendra Modi begins roadshow in Varanasi ahead of filing his nomination for Lok Sabha polls, Gujarat, Chief Minister, Prime Minister, Helicopter, Justice, Congress, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.