ഇന്ത്യയും ഓസ്‌ട്രേലിയയും അഞ്ചു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു
Nov 18, 2014, 14:00 IST
ഡെല്‍ഹി: (www.kvartha.com 18.11.2014) ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമായുള്ള കൂടിക്കാഴ്ചയില്‍ അഞ്ച് സുപ്രധാന ഉടമ്പടികളില്‍ ഒപ്പുവെച്ചു. ലോക രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ വന്‍ ശക്തിയായി വളരുകയാണെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളില്‍ യോജിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും എന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ച മോഡി പറഞ്ഞു.
ജനങ്ങളുടെ പ്രതിനിധിയായാണ് ഞാന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്. ക്രിക്കറ്റ് താരം ബ്രാഡ്മാന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും ഇതിഹാസ പാരമ്പര്യം സ്വന്തമായവരാണ് നമ്മള്‍. ആഗോള പ്രതിസന്ധികള്‍ക്കെതിരെ ഒരുമിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയും മോഡി വ്യക്തമാക്കി.
സാമൂഹ്യ സുരക്ഷ, കുറ്റവാളികളെ കൈമാറല്‍, മയക്കുമരുന്നു വ്യാപാരം ചെറുക്കല്‍, വിനോദസഞ്ചാരം, കലസാംസ്‌കാരികം എന്നീ അഞ്ചു മേഖലകളിലായാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാറുകള്‍ ഒപ്പിട്ടത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ടുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു കരാര്‍ ഒപ്പിടല്‍. പിന്നീടാണ് മോഡി പാര്‍ലമെന്റിനെ അഭിസംബോദന ചെയ്തത്.
28 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്‌ട്രേലിയ സന്ദര്‍ശിക്കുന്നത്. ഭീകരത ആഗോള തലത്തില്‍ തന്നെ വലിയാരു ഭീഷണിയായി വളര്‍ന്നു വരികയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇന്ത്യ ഭീകരതയുടെ മുഖം കണ്ടുവരികയാണ്. ഭീകരത അതിന്റെ സ്വാഭാവത്തിലും മാറ്റം വരുത്തിക്കൊണ്ട് അതിവേഗം വികസിക്കുകയാണെന്നും മോഡി ചൂണ്ടിക്കാട്ടി.
ഇന്റര്‍നെറ്റിലൂടെയുള്ള സ്വയം നിര്‍മിത അക്രമങ്ങളും വര്‍ധിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന കടത്ത്, ആയുധക്കടത്ത് എന്നിവയെല്ലാം ഇന്റര്‍നെറ്റിലൂടെ സാധ്യമാകുന്ന കാലമാണിത്. അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണം കൂടുതല്‍ ശക്തവും ആഴത്തിലുള്ളതുമാക്കണം.
അതേസമയം വര്‍ധിച്ചുവരുന്ന ഭീകരാക്രമണത്തെ ഫലപ്രദമായി നേരിടാന്‍ ആഗോള തലത്തില്‍ നയം രൂപീകരിക്കണമെന്നും മോഡി പറഞ്ഞു. സമുദ്ര സുരക്ഷയുടെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിന് മോഡി ആഹ്വാനം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
ഖാസി കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 20 ലേക്ക് മാറ്റി
Keywords: Narendra Modi and Tony Abbott reveal new India-Australia military agreement, New Delhi, Visit, Absentee, Terrorism, Parliament, Cricket, Sachin Tendulker, Threatened, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.