ഹൈന്ദവ മത സംഘടന നേതാവ് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് യുപി പൊലിസ്

 


ന്യൂഡെൽഹി: (www.kvartha.com 20.09.2021) അഖില ഭാരതീയ അഖണ്ഡ പരിഷത് നേതാവ് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് യുപി പൊലിസ്. രാജ്യത്തെ ഏറ്റവും വലിയ സന്യായ സംഘടനയുടെ നേതാവായിരുന്ന നരേന്ദ്ര ഗിരിയെ പ്രയാഗ് രാജിലെ വസതിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നും പൊലിസ് വ്യക്തമാക്കി. 

ഹൈന്ദവ മത സംഘടന നേതാവ് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് യുപി പൊലിസ്

മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ് വാദി പാർടി നേതാവ് അഖിലേശ് യാദവ് എന്നിവർ അനുശോചനം അറിയിച്ചു. 

ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലിസ് പറഞ്ഞു.  തൻ്റെ മരണശേഷം ആശ്രമത്തിലെ നടത്തിപ്പുകളെ കുറിച്ച് ആത്മഹത്യ കുറിപ്പിൽ പറഞ്ഞതായും പൊലിസ് വ്യക്തമാക്കി. 

അഖര പരിഷത് പ്രസിഡൻ്റ് ശ്രീ നരേന്ദ്ര ഗിരിയുടെ മരണം വളരെ ദുഖകരമാണ്. ആത്മീയ ആചാരങ്ങളിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അനുശോചന ട്വീറ്റിൽ പറയുന്നു. 

SUMMARY: New Delhi: Narendra Giri, the head of a top religious body Akhil Bharatiya Akhada Parishad, has died by suicide in Uttar Pradesh, the police said today. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia