SWISS-TOWER 24/07/2023

പാലില്‍ വിഷാംശം കലര്‍ന്നതായി പ്രചാരണം; അഭ്യൂഹമെന്ന് അധികൃതര്‍

 


പാലില്‍ വിഷാംശം കലര്‍ന്നതായി പ്രചാരണം; അഭ്യൂഹമെന്ന് അധികൃതര്‍
മംഗലാപുരം: നന്ദിനി പാലില്‍ വിഷാംശം കലര്‍ന്നതായുള്ള പ്രചാരണം നഗരത്തില്‍ ശക്തമായതോടെ വിശദീകരണവുമായി അധികൃതര്‍ രംഗത്തെത്തി. ഞായറാഴ്ച രാവിലെ മുതലാണ് കര്‍ണാടകയിലെ പ്രമുഖമായ നന്ദിനി പാലില്‍ മായം ചേര്‍ന്നതായി പ്രചാരണം തുടങ്ങിയത്. എസ്.എം.എസ് വഴിയും സോഷ്യല്‍ മീഡിയ വഴിയും സന്ദേശങ്ങള്‍ പടര്‍ന്നതോടെ സംഭവം നിഷേധിച്ച് അധികൃതര്‍ വാര്‍ത്താസമ്മേളനം വിളിക്കുകയായിരുന്നു.

ചില മാധ്യമങ്ങളിലും എസ്.എം.എസ് വഴിയും നന്ദിനി പാലുല്‍പന്നങ്ങളെകുറിച്ച് പ്രചരിച്ചത് അഭ്യൂഹം മാത്രമാണെന്നും ഉപഭോക്താക്കളുടെ ഇടയില്‍ ആശയകുഴപ്പം സൃഷ്ടിക്കാന്‍ ചില സാമൂഹ്യവിരുദ്ധരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നും ദക്ഷിണ കന്നട കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യുസേര്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് രവിരാജ് ഹെഗ്‌ഡെ പറഞ്ഞു. പാലില്‍ മായം ചേര്‍ന്നതായുള്ള വാര്‍ത്ത പൂര്‍ണ്ണമായും അസത്യമാണ്. എല്ലാ ദിവസവും ഗുണനിലവാര പരിശോധന നടത്തി വളരെ ശാസ്ത്രീയമായാണ് നന്ദിനിയുടെ പ്രൊസസിംഗ് നടക്കുന്നത്. നന്ദിനിയ്ക്ക് ഗുണമേന്മയില്‍ ISO 220002005 സാക്ഷിപത്രം ലഭിച്ചിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ഭാഗം സ്ഥാപിക്കുന്നതിനായി ഫെഡറേഷന്‍ അംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ നന്ദിനി പാല്‍ കുടിക്കുകയും ചെയ്തു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരെ പാല്‍ നിര്‍മാണ വിപണന കേന്ദ്രത്തിലേക്ക് കൂട്ടികൊണ്ടുപോയി പ്രൊസസിംഗ് രീതികളും മറ്റുകാര്യങ്ങളും കാണിച്ചുകൊടുത്തു.

നന്ദിനിയ്‌ക്കെതിരെ വ്യാജ പ്രചരണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അതികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് പാല്‍ ഉല്‍പാദന കേന്ദ്രത്തിലെത്തി പരിശോധനയും നടത്തി. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്.എം.എസ് നിയന്ത്രിക്കുമെന്നും പോലീസ് കമ്മിഷണര്‍ സീമന്ത്കുമാര്‍ സിംങ് അറിയിച്ചു.

Keywords: Nandini milk, SMS, Social media, Pressmeet, Mangalore, Karnataka, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia