Nandini Gupta | മിസ് ഇന്‍ഡ്യ 2023 കിരീടം ചൂടി 19 കാരിയായ രാജസ്താന്‍ സ്വദേശിനി; രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യനെന്ന് നന്ദിനി ഗുപ്ത
Apr 16, 2023, 11:38 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്‍ഡ്യ 2023 സൗന്ദര്യ മത്സരത്തില്‍ കിരീടം ചൂടി രാജസ്താനില്‍ നിന്നുള്ള നന്ദിനി ഗുപ്ത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്തയുടെ നേട്ടം. ഇതോടെ യുഎഇയില്‍ നടക്കുന്ന 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ നന്ദിനി ഗുപ്ത ഇന്‍ഡ്യയെ പ്രതിനിധീകരിക്കും.
സൗന്ദര്യ റാണിയായി വന്ന് പല നേട്ടങ്ങളും കൈവരിച്ച അഭിനേയത്രി പ്രിയങ്ക ചോപ്രയാണ് തന്റെ ബ്യൂടി ലോകത്തെ പ്രചോദനമെന്ന് നന്ദിനി പറയുന്നു. അതേസമയം, രത്തന്‍ ടാറ്റയാണ് തന്റെ ജീവിതത്തിലെ ഏറ്റവും പ്രചോദനം ചെലുത്തിയ മനുഷ്യനെന്നും നന്ദിനി പറയുന്നു.
'എന്നും ലാളിത്വത്തോടെ ജീവിക്കുന്ന മനുഷ്യകുലത്തിന് വേണ്ടി എല്ലാം ചെയ്ത. തന്റെ സമ്പദ്യം മുഴുവന്‍ ചാരിറ്റിക്ക് നല്‍കിയ അദ്ദേഹമാണ് എന്റെ മാനസഗുരു' - നന്ദിനി പറഞ്ഞു. 19 കാരിയായ നന്ദിനി രാജസ്താനിലെ കോട സ്വദേശിയാണ്. ബിസിനസ് മാനേജ്‌മെന്റില്‍ ഡിഗ്രി നേടിയിട്ടുണ്ട് നന്ദിനി.
ഇന്‍ഡ്യയിലെ ഏറ്റവും സൗന്ദര്യമത്സരമായ ഫെമിന മിസ് ഇന്‍ഡ്യ വേള്‍ഡിന്റെ 59-ാം പതിപ്പില്‍ ഡെല്‍ഹിയില്‍ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണര്‍ അപും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാങ് സെകന്‍ഡ് റണര്‍ അപും ആയി. മനീഷ് പോള്‍, ഭൂമി പെഡ്നേക്കര്‍ എന്നിവര്‍ ഷോ അവതാരകരായിരുന്നു. ചടങ്ങില്‍ കാര്‍ത്തിക് ആര്യന്‍, അനന്യ പാണ്ഡെ എന്നിവരുടെ നൃത്ത പ്രകടനങ്ങള്‍ ഉണ്ടായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.