SWISS-TOWER 24/07/2023

High Court Verdict | ആത്മഹത്യാ കുറിപ്പില്‍ പേരുള്ളത് കൊണ്ട് മാത്രം പ്രേരണാകുറ്റം ചുമത്താനാവില്ലെന്ന് ഹൈകോടതി; തടവ് ശിക്ഷ റദ്ദാക്കി കുറ്റാരോപിതനെ വിട്ടയക്കാന്‍ ഉത്തരവ്

 


ADVERTISEMENT

ചണ്ഡീഗഢ്: (www.kvartha.com) ആത്മഹത്യാ കുറിപ്പിലെ പേരിന്റെ അടിസ്ഥാനത്തില്‍ മാത്രം ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിക്കാനാവില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിയുടെ സുപ്രധാനമായ വിധി. അത്തരത്തിലുള്ള ഒരു കേസില്‍, സോനിപത് ജില്ലാ കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ ശിക്ഷ റദ്ദാക്കി ഹര്‍ജിക്കാരനെ വിട്ടയക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.
                   
High Court Verdict | ആത്മഹത്യാ കുറിപ്പില്‍ പേരുള്ളത് കൊണ്ട് മാത്രം പ്രേരണാകുറ്റം ചുമത്താനാവില്ലെന്ന് ഹൈകോടതി; തടവ് ശിക്ഷ റദ്ദാക്കി കുറ്റാരോപിതനെ വിട്ടയക്കാന്‍ ഉത്തരവ്

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ജില്ലാ കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ ശിക്ഷയെ ചോദ്യം ചെയ്ത് സോനിപത് നിവാസിയായ രവി ഭാരതിയാണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പിച്ചത്. ആത്മഹത്യാ കുറിപ്പിലെ പേരിന്റെ അടിസ്ഥാനത്തില്‍ 2022 മെയ് രണ്ടിന് സോനിപത് ജില്ലാ കോടതി തന്നെ ശിക്ഷിച്ചതായി ഹര്‍ജിക്കാരന്‍ പറഞ്ഞു.

എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം കോടതി ആത്മഹത്യാക്കുറിപ്പിലെ പേരിന്റെ അടിസ്ഥാനത്തില്‍ മാത്രം ആരെയും കുറ്റക്കാരാക്കാനാവില്ലെന്ന് പറഞ്ഞു. പ്രതിക്ക് മരിച്ചയാളുമായുള്ള ബന്ധം എന്താണെന്നും ആത്മഹത്യാ പ്രേരണയുടെ കാരണം എന്താണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്ന കാരണം ഒരാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുമോയെന്നും വിചാരണയുടെ വിധി പറയുമ്പോള്‍ കോടതി മനസിലാക്കണമെന്ന് ബെഞ്ച് വ്യക്തമാക്കി.

കൈയക്ഷര വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷമേ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്നോട്ടുപോകാവൂ എന്നും ഹര്‍ജിക്കാരനെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ട് കൊണ്ട് കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, National, Top-Headlines, High-Court, Court Order, Verdict, Punjab, Haryana, Suicide, Punjab-Haryana High Court, Name In Suicide Note Is Not Enough To Prove Someone Guilty: Punjab-Haryana High Court.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia