Naleen Kateel | നളിന്‍ കുമാര്‍ കട്ടീല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു

 


മംഗ്ലൂറു: (www.kvartha.com) ദക്ഷിണ കന്നട ലോക് സഭ അംഗം നളിന്‍ കുമാര്‍ കട്ടീല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇക്കഴിഞ്ഞ മെയില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ കനത്ത പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി എന്ന് അദ്ദേഹം പറഞ്ഞു.

വാക്കാലും രേഖാമൂലവും രാജി നേതൃത്വത്തിന് കൈമാറിയതായി ശനിയാഴ്ച ബെല്ലാരിയിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കട്ടീല്‍ പറഞ്ഞു. പദവിയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സീറ്റ് മുഴുവനും കോണ്‍ഗ്രസ് തൂത്തുവാരി.

Naleen Kateel  | നളിന്‍ കുമാര്‍ കട്ടീല്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു


Keywords: Naleen Kumar Kateel resigns as State President of BJP Karnataka state unit, Mangalore, News, Naleen Kumar Kateel, Resignation, Assembly Election, BJP, Politics, Congress, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia