Food Poisoning | 'കാറിലെത്തിയ അജ്ഞാതന്‍ ജന്മദിനമാണെന്നറിയിച്ച് നല്‍കിയ ചോകലേറ്റ് കഴിച്ചതിന് പിന്നാലെ 17 വിദ്യാര്‍ഥികള്‍ക്ക് ശാരീരകാസ്വസ്ഥത'; ഭക്ഷ്യവിഷബാധയെന്ന് സംശയം; പൊലീസ് അന്വേഷണം ആരംഭിച്ചു

 



മുംബൈ: (www.kvartha.com) മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കാറിലെത്തിയ അജ്ഞാതന്‍ ജന്മദിനമാണെന്നറിയിച്ച് നല്‍കിയ ചോകലേറ്റ് കഴിച്ചതിന് പിന്നാലെ 17 വിദ്യാര്‍ഥികള്‍ക്ക് ശാരീരകാസ്വസ്ഥത ഉണ്ടായതായി റിപോര്‍ട്.  വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് സംശയമെന്നും ഇവരെല്ലാം അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നോര്‍ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്‌കൂളിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കറുത്ത കാറിലെത്തിയ ഒരു അജ്ഞാതനാണ് തന്റെ ജന്മദിനമാണെന്നറിയിച്ച് കുട്ടികള്‍ക്ക് ചോകലേറ്റ് വിതരണം ചെയ്തതെന്ന്  കുട്ടികള്‍ പറഞ്ഞു. 

Food Poisoning | 'കാറിലെത്തിയ അജ്ഞാതന്‍ ജന്മദിനമാണെന്നറിയിച്ച് നല്‍കിയ ചോകലേറ്റ് കഴിച്ചതിന് പിന്നാലെ 17 വിദ്യാര്‍ഥികള്‍ക്ക് ശാരീരകാസ്വസ്ഥത'; ഭക്ഷ്യവിഷബാധയെന്ന് സംശയം; പൊലീസ് അന്വേഷണം ആരംഭിച്ചു


ചോകലേറ്റ് കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും ഛര്‍ദിക്കുകയും ചെയ്തു. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ സിതാബുള്‍ഡിയിലെ ലതാ മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. വിദ്യാര്‍ഥികളൊക്കെ അപകടനില തരണം ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  News,National,India,Mumbai,Food,Students,Vehicles,Local-News,hospital,Police, Enquiry, Case,Nagpur: 17 students suffer food poisoning after eating chocolates; cops launch probe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia