Investigation | മണിപ്പൂരില്‍ വില്‍ക്കാന്‍ ആയുധങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം പിടിയിലായ സംഭവം: നാഗാലാന്‍ഡ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും; ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

 


ഗുവാഹത്തി: (www.kvartha.com) നാഗാലാന്‍ഡ് പൊലീസിന്റെ ആയുധശാലയില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച് മണിപ്പൂരിലെ ജനങ്ങള്‍ക്ക് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം ആറ് പേര്‍ പിടിയിലായതിന് പിന്നാലെ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാഗാലാന്‍ഡ് പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ചതായി അധികൃതര്‍ അറിയിച്ചു.
        
Investigation | മണിപ്പൂരില്‍ വില്‍ക്കാന്‍ ആയുധങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം പിടിയിലായ സംഭവം: നാഗാലാന്‍ഡ് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും; ആശങ്ക രേഖപ്പെടുത്തി മുഖ്യമന്ത്രി

ചു-മോ-കേഡിയയിലെ സെന്‍ട്രല്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിനു വെടിയുണ്ടകളാണ് മോഷണം പോയതെന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 10 ന്, സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ ചു-മോ-കേഡിമ ടൗണിനടുത്തുള്ള ആറാം മൈല്‍ പ്രദേശത്ത് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ അരി ചാക്കുകളില്‍ ഒളിപ്പിച്ച 2,500 ഓളം വ്യത്യസ്ത തരം വെടിയുണ്ടകള്‍ കണ്ടെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.

ചു-മോ-കേഡിമയിലെ പൊലീസ് സെന്‍ട്രല്‍ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ മൈക്കല്‍ യാന്‍ തന്‍, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിന്റെ ഡെപ്യൂട്ടി കിലോണ്‍സര്‍, ഒരു സ്ത്രീ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ എന്നിവരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. മണിപ്പൂരിലെ ജനങ്ങള്‍ക്കു ആയുധങ്ങള്‍ വില്‍ക്കാനായിരുന്നു നീക്കമെന്ന് നാഗാലാന്‍ഡ് ഡിജിപി രുപിന്‍ ശര്‍മ വ്യക്തമാക്കി.

എന്നാല്‍ വെടിമരുന്ന് മോഷ്ടിച്ചതിന്റെ ഗൂഢാലോചന ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഡിജിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസുകാരന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്തത്. ഉന്നതതല സംഘം വിഷയം അന്വേഷിച്ചതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെടിയുണ്ടകള്‍ കൈമാറുന്നതിനായി പൊലീസുകാരന്‍ മിഖേല്‍ യാന്‍തന്‍ 4.25 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം.

അതിനിടെ വെടിമരുന്ന് കടത്തില്‍ നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫിയു റിയോ ആശങ്ക രേഖപ്പെടുത്തി. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. വിഘടനവാദികള്‍ സംസ്ഥാനത്തെ വിവിധ ആയുധപ്പുരകളില്‍ നിന്ന് തോക്കുകളും വെടിക്കോപ്പുകളും കൊള്ളയടിച്ചതായി നേരത്തെയും ആരോപണം ഉയര്‍ന്നിരുന്നു.

Keywords: Nagaland, Manipur Violence, Police, National News, Manipur Crisis, Nagaland Police, Nagaland Chief Minister, Nagaland to probe illegal ammo transport by cop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia