കർണാടകയിൽ നിന്നുള്ള കോൺഗ്രസ് ബസ് യാത്ര വിവാദം: വിശദീകരണവുമായി എൻ എ ഹാരിസ് എംഎൽഎ

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 17.05.2020) കർണാടകയിൽ നിന്നുള്ള മലയാളികളെ കൊണ്ടുവരാൻ കോൺഗ്രസ് ഏർപ്പെടുത്തിയ ബേസിൽ നിന്നും ആളുകളെ പാതിവഴിയിൽ ഇറക്കിവിട്ടുവെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നു കർണാടകത്തിലെ കോൺഗ്രസ് നേതാവും എം എൽ എയുമായ എൻ എ ഹാരിസ് പറഞ്ഞു.

 
കോൺഗ്രസ് ഏറ്റെടുത്ത് നടത്തിയ സർവീസുകൾക്കെതിരെ ഇതുവരെ പരാതി ഉയർന്നിട്ടില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണ് സര്‍വ്വീസ് നടത്തിയത്. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്‌ഥാനങ്ങളുടെ പാസോടെയാണ് സര്‍വീസ് നടത്തിയത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനയും പൂര്‍ത്തിയാക്കി. എന്നാൽ മറ്റു ചില സംഘടനകൾ ഏർപ്പാടാക്കിയ ബസിലെ യാത്രക്കാർക്ക് നേരിട്ട ദുരനുഭവം കോൺഗ്രസിന്റെ മേൽ ചാരുകയായിരുന്നു.

ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസുകളുടെ എല്ലാ വിവരവും നേരത്തെ അറിയിച്ചിട്ടുണ്ട്. ഇത്തരം വാർത്തകൾ കൊടുക്കുമ്പോൾ ബന്ധപ്പെട്ടവരെ ഒന്ന് വിളിച്ചു അന്വേഷിക്കാനും തയാറാകണം. തെറ്റുകൾ ചൂണ്ടിക്കാട്ടാം, പക്ഷെ ഇല്ലാത്ത കാര്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ നിന്നുള്ള കോൺഗ്രസ് ബസ് യാത്ര വിവാദം: വിശദീകരണവുമായി എൻ എ ഹാരിസ് എംഎൽഎ

Keywords:  Kerala, National, News, Trending, Congress, NA Haris MLA on congress bus controversy 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia