ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബ് അഹമ്മദിനെ അലിഗഡില്‍ കണ്ടതായി അജ്ഞാതയായ സ്ത്രീയുടെ കത്ത്; കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക്
Nov 19, 2016, 16:21 IST
ന്യൂഡല്‍ഹി: (www.kvartha.com 19.11.2016) ജെ.എന്‍.യു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ അലിഗഡില്‍ കണ്ടെന്ന് കാട്ടി അജ്ഞാത യുവതിയുടെ കത്ത്. സര്‍വകലാശാലയുടെ മാഹി മാണ്ഡവി ഹോസ്റ്റലിലേക്കാണ് കത്ത് അയച്ചിരിക്കുന്നത്.
Keywords: Mysterious letter claims missing JNU student Najeeb Ahmed spotted in Aligarh: Report, New Delhi, Crime Branch, Mother, Police, Family, Protest, Probe, National.
ഇക്കഴിഞ്ഞ നവംബര്‍ 14ന് അലിഗഡിലെ മാര്‍ക്കറ്റില്‍ വെച്ചാണ് അഹമ്മദിനെ കണ്ടതെന്നാണ് കത്തില്‍ പറയുന്നത്. ഹോസ്റ്റല്‍ പ്രസിഡന്റ് അസീമാണ് അഹമ്മദിന്റെ പേരില്‍ വന്ന കത്ത് സ്വീകരിച്ചത്. തുടര്‍ന്ന് കത്ത് അഹമ്മദിന്റെ മാതാവ് ഫാത്ത്വിമ നഫീസിന് കൈമാറുകയും അവര്‍ കത്ത് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തു.
തന്നെ എവിടെയോ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും അവിടെ നിന്നും രക്ഷപ്പെട്ടതാണെന്നും അഹമ്മദ് തന്നോട് പറഞ്ഞതായും കത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍ ആരോടെങ്കിലും ഇക്കാര്യം പറയുന്നതിനു മുമ്പുതന്നെ അഹമ്മദിനെ കാണാതായി. ആരെങ്കിലും അഹമ്മദിനെ കടത്തിക്കൊണ്ട് പോയതാകാം എന്നു സംശയിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല കത്തു കിട്ടിക്കഴിഞ്ഞാല്‍ താനുമായി ബന്ധപ്പെടണമെന്നും കത്തില്‍ പറയുന്നുണ്ട്.
കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രൈം ബ്രാഞ്ച് യുവതിയുടെ മേല്‍വിലാസം അന്വേഷിച്ച് ചെന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതോടെ കത്ത് എത്തിച്ച കൊറിയര്‍ ഏജന്‍സിയോട് എവിടെ നിന്നാണ് കത്ത് അയച്ചതെന്നും ആരാണ് അയച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൈയക്ഷരം പരിശോധിക്കാനായി കത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
എം എസ് സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒരുമാസം മുമ്പാണ് കാണാതായത്. കോളജിലെ ഹോസ്റ്റലില്‍ എ ബി വി പി പ്രവര്‍ത്തകരുമായി ചില സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. അതിനുശേഷമാണ് നജീബിനെ കാണാതായത്. അതേസമയം നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കാമ്പസില്‍ പ്രതിഷേധം നടത്തിയിരുന്നു.
Also Read:
നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുത്തന്‍ നോട്ടുകള്‍: സംഘം ഇതുവരെ കള്ളപ്പണക്കാര്‍ക്ക് വിതരണം ചെയ്തത് 30 ലക്ഷം രൂപയുടെ പുത്തന്‍ നോട്ടുകളെന്ന് വെളിപ്പെടുത്തല്‍
തന്നെ എവിടെയോ അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും അവിടെ നിന്നും രക്ഷപ്പെട്ടതാണെന്നും അഹമ്മദ് തന്നോട് പറഞ്ഞതായും കത്തില്‍ അവകാശപ്പെടുന്നു. എന്നാല്‍ ആരോടെങ്കിലും ഇക്കാര്യം പറയുന്നതിനു മുമ്പുതന്നെ അഹമ്മദിനെ കാണാതായി. ആരെങ്കിലും അഹമ്മദിനെ കടത്തിക്കൊണ്ട് പോയതാകാം എന്നു സംശയിക്കുന്നതായും കത്തില്‍ പറയുന്നുണ്ട്. മാത്രമല്ല കത്തു കിട്ടിക്കഴിഞ്ഞാല്‍ താനുമായി ബന്ധപ്പെടണമെന്നും കത്തില്‍ പറയുന്നുണ്ട്.
കത്തില്‍ പറഞ്ഞിരിക്കുന്നതുപോലെ ക്രൈം ബ്രാഞ്ച് യുവതിയുടെ മേല്‍വിലാസം അന്വേഷിച്ച് ചെന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. ഇതോടെ കത്ത് എത്തിച്ച കൊറിയര്‍ ഏജന്‍സിയോട് എവിടെ നിന്നാണ് കത്ത് അയച്ചതെന്നും ആരാണ് അയച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കൈയക്ഷരം പരിശോധിക്കാനായി കത്ത് ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയക്കുമെന്നും പോലീസ് അറിയിച്ചു.
എം എസ് സി വിദ്യാര്‍ത്ഥിയായിരുന്ന നജീബ് അഹമ്മദിനെ ഒരുമാസം മുമ്പാണ് കാണാതായത്. കോളജിലെ ഹോസ്റ്റലില്‍ എ ബി വി പി പ്രവര്‍ത്തകരുമായി ചില സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. അതിനുശേഷമാണ് നജീബിനെ കാണാതായത്. അതേസമയം നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ കാമ്പസില്‍ പ്രതിഷേധം നടത്തിയിരുന്നു.
Also Read:
Keywords: Mysterious letter claims missing JNU student Najeeb Ahmed spotted in Aligarh: Report, New Delhi, Crime Branch, Mother, Police, Family, Protest, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.